വനിതകള്‍ക്ക് ഗ്രാഫിക് ഡിസൈനിങ്ങില്‍ പരിശീലനം

അത്തോളി: തൊഴില്‍മേഖലയില്‍ സാങ്കേതിക നൈപുണി ലക്ഷ്യമാക്കി അത്തോളിയില്‍ വനിതകള്‍ക്ക് ഗ്രാഫിക് ഡിസൈനിങ്ങില്‍ പരിശീലനം തുടങ്ങി. ദേശീയ കാര്‍ഷിക വികസന ബാങ്ക് (നബാര്‍ഡ് ), കോട്ടൂര്‍ വെല്‍ഫെയര്‍ സൊസൈറ്റി, അത്തോളി ആചാര്യ അക്കാദമി എന്നിവരാണ് സംഘാടകര്‍. അത്തോളി പഞ്ചായത്ത്പ്രസിഡന്റ് ചിറ്റൂര്‍ രവീന്ദ്രന് ഉദ്ഘാടനം ചെയ്തു. പഞ്ചായത്തംഗം ഷീബരാമചന്ദ്രന്‍ അധ്യക്ഷത വഹിച്ചു. പ്രോജക്ട് ഡയരക്ടര്‍ മോഹനന് കോട്ടൂര്‍, സാമ്പത്തിക സാക്ഷരതാകേന്ദ്രം കൗണ്‍സിലര്‍ ടി.കെ. റുഷ്ദ ആചാര്യഅക്കാദമി ചെയര്മാന് ടി.ആര്. വിജേഷ്, മാനേജര്‍ പി. രമേഷ്ബാബു, രജില എന്നിവര്‍ സംസാരിച്ചു. പരിശീലനം 25-ന് സമാപിക്കും.
