വണ്ടുകളുടെ ശല്യം: നിരവധി കുടുംബങ്ങള്‍ വീടൊഴിഞ്ഞു

അരൂര്‍: മലയാടപ്പൊയിലില്‍ വണ്ടുകള്‍ വീടുകളിലേക്ക് കടന്നെത്തിയതോടെ നിരവധി കുടുംബങ്ങള്‍ വീടൊഴിഞ്ഞു. പല വീടുകളിലും ഭീഷണി നിലനില്ക്കുന്നു. മലയാടപ്പൊയിലിന്റെ താഴ്വാരത്താണ് വണ്ടുകളുടെ ശല്യം സഹിക്കവയ്യാതായത്. മൊട്ടപ്പറമ്ബത്ത് കേളപ്പന്, മലയില്‍ ചന്ദ്രന്, തയ്യുള്ളപറമ്ബത്ത് മീത്തല്‍ മനോജന്, മൊട്ടേമ്മല്‍ സുകുമാരന്‍ എന്നിവരുടെ വീടുകളിലാണ് വണ്ടുകള്‍ അതിക്രമിച്ചെത്തിയത്.
പതിനായിരക്കണക്കിന് വണ്ടുകള്‍ രാത്രിയില്‍ വീടുകളിലേക്ക് ഇരച്ചെത്തുകയായിരുന്നു. രോഗികൂടിയായ മൊട്ടപറമ്പ
ത്ത് കേളപ്പന്റെ കുടുംബം വണ്ടുകളുടെ ശല്യം സഹിക്കാനാകാതെ വന്നതോടെ വീടുപൂട്ടി ബന്ധുവീട്ടിലേക്ക് താമസം മാറ്റി.

നിരവധി കുടുംബങ്ങള്‍ വീടൊഴിയല്‍ ഭീഷണിയിലാണ്. നാലുദിവസം മുമ്പാണ് വണ്ടുകള്‍ കേളപ്പന്റെ വീട്ടിലെത്തിയത്. ഓലമേഞ്ഞ വീടിന്റെ സിംഹഭാഗവും വണ്ടുകള്‍ കൈയടക്കികഴിഞ്ഞു. വീടുകള്‍ക്ക് കുറച്ചകലെ റബ്ബര്‍ത്തോട്ടമുണ്ട്. ഇവിടെ നിന്നാണ് വണ്ടുകള്‍ എത്തിയതെന്നാണ് കരുതുന്നത്.

