വട്ടവടയില്‍ ഒരു ലൈബ്രറി: അഭിമന്യുവിന്റെ സ്വപ്നം നമുക്ക് യാഥാര്‍ഥ്യമാക്കാം….

വട്ടവട: അഭിമന്യുവിന്റെ ആഗ്രഹവും സ്വപ്‌നവുമായിരുന്നു വട്ടവടയില്‍ ഒരു ലൈബ്രറി എന്നത്. അക്കാര്യം ഗ്രാമസഭയില്‍ ഉന്നയിക്കാനും അധികാരികളെ ബോധ്യപ്പെടുത്താനും അഭിമന്യുവിനായിരുന്നു. ആ ലൈബ്രറിയൊരുക്കാനുള്ള ശ്രമത്തിലാണ് ഗ്രാമപഞ്ചായത്തിപ്പോള്‍. അഭിമന്യൂ മഹാരാജാസ് എന്ന പേരില്‍ തുടങ്ങുന്ന ലൈബ്രറിയിലേക്ക് പുസ്‌തകങ്ങള്‍ നല്‍കി എല്ലാവരും സഹകരിക്കണമെന്നും അങ്ങിനെ ആ സ്വപ്‌നം നിറവേറ്റാമെന്നും ഗ്രാമപഞ്ചായത്ത് അധികാരികള്‍ പറയുന്നു.
പോസ്‌റ്റ് ചുവടെ

സഖാക്കളെ നവമാധ്യമ സുഹൃത്തുക്കളെ,
നമ്മുടെയെല്ലാം പ്രിയങ്കരനായ സഖാവ് അഭിമന്യു മഹാരാജാസ് ന്റെ ഓര്‍മ്മകള്‍ എന്നെന്നും നിലനില്‍ക്കാനും അതിലുപരി കഴിഞ്ഞ വട്ടവട ഗ്രാമപ്പഞ്ചായത്തിലെ ഗ്രാമസഭയിലും വികസന സെമിനാറിലും പങ്കെടുത്ത അഭി ആവശ്യപ്പെട്ടത് അവനൊരു വീട് വേണം എന്നല്ല. മറിച്ച് വട്ടവടയില്‍ നല്ലൊരു ലൈബ്രറി വേണമെന്നാണ്…..

ആ ആവശ്യം പഞ്ചായത്ത് അന്ന് മിനിറ്റ്‌സായി രേഖപ്പെടുത്തുകയും ഈ വര്‍ഷത്തെ പദ്ധതിയില്‍ ഉള്‍പ്പെടുത്തുകയും ജില്ലാ ആസൂത്രണ സമിതി ഈ പദ്ധതിക്ക് അന്തിമ അംഗീകാരം നല്കുകയും ചെയ്തു.

അഭിമന്യുവിന്റെ ആഗ്രഹമായിരുന്ന വട്ടവടയിലെ ലൈബ്രറി ഒരു മാസത്തിനുള്ളില്‍ പൂര്‍ത്തീകരിക്കുമെന്നും ലൈബ്രറിക്ക് ‘അഭിമന്യു മഹാരാജാസ് ‘ലൈബ്രറി എന്ന് പേരിടാനും വട്ടവട ഗ്രാമപ്പഞ്ചായത്ത് തീരുമാനിച്ചു.
ആ ലൈബ്രറിയിലേക്ക് സോഷ്യല്‍ മീഡിയ വഴി നമുക്ക് പുസ്തകങ്ങള്‍ എത്തിക്കാന്‍ കഴിയണം. നല്ലൊരു കാമ്ബയിനിങ് നടത്തണം… അഭിമന്യുവിന്റെ വീട് സന്ദര്‍ശിക്കാന്‍ എത്തുന്നവര്‍ കുറച്ചു പുസ്തകങ്ങള്‍ കൂടി കൊണ്ട് വന്നാല്‍ നന്നാവും. കഴിയാത്തവര്‍ ഓരോ പുസ്തകം വീതമെങ്കിലും വട്ടവട ഗ്രാമപ്പഞ്ചായത്തിലേക് അയച്ചാലും മതിയാവും….
വിലാസം:
പ്രസിഡന്റ്/സെക്രട്ടറി
വട്ടവട ഗ്രാമപ്പഞ്ചായത്ത് ഓഫീസ്,
വട്ടവട ഇടുക്കി ജില്ലാ
പിന്‍ : 685619
ഫോണ്‍ : 04865 214054
മൊബൈല്‍ : 8547951059
അഭിമന്യുവിനെ സ്നേഹിക്കുന്ന ലക്ഷക്കണക്കിന് ആളുകള്‍ ഉണ്ട്….
പരമാവധി പുസ്തകങ്ങള്‍ നമുക്ക് ഈ ഉദ്യമത്തിലേക്ക് സ്വരൂപിക്കാന്‍ കഴിയും..
എല്ലാവരും സഹകരിക്കുമല്ലോ……
നമ്മുടെ അഭിമന്യുവിന്റെ സ്വപ്നം നമുക്ക് യാഥാര്‍ഥ്യമാക്കാം….
