വടകര ഹെഡ് പോസ്റ്റ് ഓഫീസ് പരിസരത്ത് 9, 10 തീയ്യതികളില്‍ എസ്.ബി. മേള സംഘടിപ്പിക്കുന്നു

വടകര: സാധാരണക്കാരില്‍ സമ്പാദ്യശീലം വര്‍ധിപ്പിക്കുന്നതിനും ഡിജിറ്റല്‍ സേവനങ്ങളുടെ പ്രചാരണത്തിനും വടകര ഹെഡ് പോസ്റ്റ് ഓഫീസ് പരിസരത്ത് 9, 10 തീയ്യതികളില്‍ എസ്.ബി. മേള സംഘടിപ്പിക്കുന്നു. രാവിലെ ഒമ്പതു മുതല്‍ വൈകീട്ട് നാലു മണിവരെയാണ് മേള. 10 വയസില്‍ താഴെയുള്ള പെണ്‍കുട്ടികള്‍ക്കായി കേന്ദ്രം ആരംഭിച്ച സുകന്യ സമൃദ്ധി അക്കൗണ്ടുകളുടെ ഇടപാടുകളും മേളയില്‍ നടക്കും.
എസ്.ബി. അക്കൗണ്ട് ഉള്ളവര്‍ക്കും പെന്‍ഷന്‍കാര്‍ക്കും രണ്ട് ഫോട്ടോയും സ്വയം സാക്ഷ്യപ്പെടുത്തിയ തിരിച്ചറിയല്‍ രേഖയുടെ പകര്‍പ്പും കൊണ്ടുവന്നാല്‍ മേളയില്‍ നിന്ന് എ.ടി.എം. കാര്‍ഡുകള്‍ കൈപ്പറ്റാം. സര്‍വ്വീസ് ചാര്‍ജ് നല്‍കാതെ ബാങ്ക് ഇടപാടുകള്‍ നടത്താന്‍ പോസ്റ്റ് ഓഫീസ് എ.ടി.എം. കാര്‍ഡുകള്‍ വഴി കഴിയും. നിലവില്‍ അക്കൗണ്ട് ഇല്ലാത്തവര്‍ക്കും മേല്‍പറഞ്ഞ രേഖകള്‍ സഹിതം വന്നാല്‍ പുതിയ അക്കൗണ്ട് തുടങ്ങി എ.ടി.എം. കാര്‍ഡ് കൈപ്പറ്റാം.

