വടകര സെവന്‍ ഇയേഴ്സ് ടോയ്‌സ് ഷോപ്പില്‍ തീപിടിത്തം

വടകര: വടകര സെവന്‍ ഇയേഴ്സ് ടോയ്‌സ് ഷോപ്പില്‍ തീപിടിത്തം. എടോടിയില്‍ കീര്‍ത്തി സിനിമാ തീയേറ്ററിന് മുന്നിലുള്ള സെവന്‍ ഇയേഴ്സ് ടോയ്‌സ് ഷോപ്പിലാണ് തീപിടിത്തമുണ്ടായത്. നാട്ടുകാരുടെ സന്ദര്‍ഭോചിതമായ ഇടപെടലിലാണ് വലിയ ദുരന്തം ഒഴിവായത്. ഫയര്‍ഫോഴ്‌സ് രണ്ടു യൂണിറ്റ് എത്തി തീയണച്ചു. ഇന്നലെ രാത്രി ഏഴു മണിയോടെയാണ് സംഭവം. ബാങ്കും മറ്റു വ്യാപാരസ്ഥാപനങ്ങളുമുള്ള കെട്ടിടത്തിലായിരുന്നു തീപിടിത്തം. സ്റ്റേഷന്‍ ഓഫീസര്‍ കെ.അരുണിന്റെ നേതൃത്വത്തിലെത്തിയ അഗ്നിശമനസേനാംഗങ്ങളാണ് തീ നിയന്ത്രണവിധേയമാക്കിയത്.

വടകരയില്‍ ഈയടുത്തായി തീപിടിത്തം തുടര്‍ക്കഥയാവുകയാണ്. കഴിഞ്ഞ ദിവസം തിരുവള്ളൂര്‍ പെട്രോള്‍ ബങ്കിന്റെ ബോര്‍ഡിന് തീപിടിച്ചിരുന്നു. വടകര പുതിയ സ്റ്റാന്‍ഡിനു സമീപത്തെ ഫൂട്ട്‌വെയര്‍ ഷോപ്പിലുണ്ടായ അഗ്നിബാധയില്‍ വന്‍നാശനഷ്ടമാണുണ്ടായത്. തീപിടിത്തം ആവര്‍ത്തിക്കുമ്ബോഴും മുന്‍കരുതല്‍ ഉറപ്പാക്കുന്നതില്‍ അലംഭാവമുള്ളതായി ആക്ഷേപം പരക്കെയുണ്ട്.


