KOYILANDY DIARY.COM

The Perfect News Portal

വടകര മേഖലയില്‍ വ്യാഴാഴ്ച രാത്രിയുണ്ടായ ചുഴലിക്കാറ്റില്‍ കനത്ത നാശം

വടകര: വടകര മേഖലയില്‍ വ്യാഴാഴ്ച രാത്രിയുണ്ടായ ചുഴലിക്കാറ്റില്‍ കനത്ത നാശം. 14 വീടുകള്‍ക്ക് നാശനഷ്ടം സംഭവിച്ചു. ഒട്ടേറെ പേരുടെ കൃഷിയും നശിച്ചു. വടകര വില്ലേജില്‍ മാത്രം 10 ലക്ഷം രൂപയുടെ നഷ്ടം കണക്കാക്കുന്നു. മൊത്തം 20 ലക്ഷത്തിലേറെ രൂപയുടെ നഷ്ടമുണ്ട്.

പൂവാടന്‍ ഗെയിറ്റ്, പഴങ്കാവ്, ചോറോട് പരിധിയിലാണ് വീടുകള്‍ തകര്‍ന്നത്. പൂവാടന്‍ ഗെയിറ്റിലെ രയരോത്ത് ദേവി, ഷബ്‌നം ഹൗസില്‍ ഇബ്രാഹീം, മാനാറത്ത് പ്രേമി, ആവിക്കല്‍ ആര്‍. ഗിരീഷന്‍, കെ.എം.പി. ഹൗസില്‍ സുഹറ, കുനിയില്‍ സത്യനാഥന്‍, പഴങ്കാവിലെ ഇല്ലത്ത് നാരായണി, ഇല്ലത്ത് ജാനു, പുളിക്കൂല്‍ നാരായണി, ചോറോട് നിഷാന മന്‍സില്‍ കുഞ്ഞമ്മജദ് കുട്ടി, രാമത്ത് നഫീസ, രാമത്ത് സുലൈമാന്‍, രാമത്ത് ഹസ്സന്‍കുട്ടി, പൊടിക്കാര്‍കണ്ടി ബിജു എന്നിവരുടെ വീടുകളാണ് തകര്‍ന്നത്. മാധവി പുനത്തില്‍, പുനത്തില്‍ രാധ, പുനത്തില്‍ ബാബു, അച്യുതന്‍, അല്‍റിഫയില്‍ സാഹിറ, അബ്ദുറഹിമാന്‍ എന്നിവരുടെ പറമ്ബുകളിലെ വന്‍ മരങ്ങളും കടപുഴകി വീണു. പഴങ്കാവിലെ പുളിക്കൂല്‍ അശോകന്റെ അന്‍പതോളം വാഴകള്‍ നശിച്ചു.

പൂവ്വാടന്‍ ഗേറ്റിലെ രജിലിന്റെ കാര്‍ മരംവീണു തകര്‍ന്നു. റവന്യൂ അധികൃതര്‍, സ്ഥലം സന്ദര്‍ശിച്ച്‌ നാശനഷ്ടം വിലയിരുത്തി. നഗരസഭാ ചെയര്‍മാന്‍ കെ. ശ്രീധരന്റെ നേതൃത്വത്തിലുള്ള സംഘവും സ്ഥലം സന്ദര്‍ശിച്ചു.

Advertisements
Share news

Leave a Reply

Your email address will not be published. Required fields are marked *