വടകര തീരദേശ പോലീസ് സ്റ്റേഷൻ ഉദ്ഘാടനത്തിനൊരുങ്ങുന്നു

വടകര: വടകര തീരദേശ പോലീസ് സ്റ്റേഷൻ ഉദ്ഘാടനത്തിനൊരുങ്ങുന്നു. ഇതുമായി വന്ധപ്പെട്ട് സ്റ്റേഷനിലേക്ക് തസ്തികകള്‍ അനുവദിച്ച് സര്‍ക്കാര്‍ ഉത്തരവായി. ഒരു സി.ഐ.യും മൂന്നു എസ്.ഐ.മാരും ഉള്‍പ്പെടെ 29 തസ്തികകളാണ് അനുവദിച്ചത്.
സ്റ്റേഷനിലേക്ക് നിയമനം ആഗ്രഹിക്കുന്നവരില്‍നിന്ന് അപേക്ഷകളും വാങ്ങിത്തുടങ്ങി. ഉടന്‍ നിയമനം നടത്തി സ്റ്റേഷന് പ്രവര്‍ത്തനം താമസിയാതെതന്നെ തുടങ്ങാനുള്ള ഒരുക്കങ്ങളാണ് നടക്കുന്നത്. മാര്‍ച്ചില്‍ ഉദ്ഘാടനം നടക്കുമെന്നാണ് പ്രതീക്ഷ.
സി.ഐ. ആയിരിക്കും സ്റ്റേഷന് ഓഫീസര്‍. കൂടാതെ മൂന്ന് എസ്.ഐ.മാര്‍, നാല് എ.എസ്.ഐ.മാര്‍, എട്ട് സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍മാര്‍, 13 സിവില്‍ പോലീസ് ഓഫീസര്‍മാര്‍ എന്നിവരുമുണ്ടാകും. സ്റ്റേഷന്റെ പരിധി സംബന്ധിച്ച് അന്തിമതീരുമാനമായിട്ടില്ല.
കടലില്‍ പരിശോധന നടത്തുന്നതിന് ബോട്ട് സൗകര്യം ഉള്‍പ്പെടെ ഈ പോലീസ് സ്റ്റേഷനില്‍ ഉണ്ടാകും. തീരദേശത്തിന്റെ സുരക്ഷ ഉറപ്പാക്കുന്നതിനൊപ്പം ക്രമസമാധാനപാലത്തിനും പോലീസിന്റെ സാന്നിധ്യം ഗുണം ചെയ്യുമെന്നാണ് പ്രതീക്ഷ. സാന്‍ഡ് ബാങ്ക്സ് ടൂറിസം കേന്ദ്രത്തിനും പോലീസ് സ്റ്റേഷന് വരുന്നത് ഗുണകരമാകും.

