വടകര കാക്കുനിയില്‍ മുസ്ലിം ലീഗ് അക്രമം

വടകര :കല്യാണ വീട്ടില്‍ നിന്നും മടങ്ങുകയായിരുന്ന കുടുംബത്തെ വാഹനം തടഞ്ഞു നിര്‍ത്തി ആക്രമിച്ചു. ചൊവാഴ്ച്ച രാത്രി 11 മണിയോടെ കാക്കുനിയില്‍ വെച്ചാണ് അക്രമം.വടകര ചെമ്മരത്തൂര്‍ സ്വദേശികളായ ഒരു കുടുംബത്തിലെ നാലു പേരെ ജീപ്പ് തടഞ്ഞു വെച്ച് അക്രമിക്കുകയായിരുന്നു. ഇവര്‍ക്ക് മുന്നിലായി സഞ്ചരിച്ച ബൈക്ക് യാത്രക്കാരന് ചെമ്മരത്തൂര്‍ മീത്തലെ പുത്തന്‍ പുരയില്‍ ദിനേശന്, ജീപ്പ് യാത്രക്കാരായ സഹോദരന് ശ്രീധരന് ,ബന്ധുക്കളായ ശുഭ,ഗോകുല്‍ എന്നിവര്‍ക്കാണ് മര്‍ദ്ദനമേറ്റത്.
ഇവരെ കോഴിക്കോട് മെഡിക്കല്‍ കോളേജിലും,വടകര ജില്ലാ ആശുപത്രിയിലും പ്രവേശിപ്പിച്ചു. ജീപ്പും,ബൈക്കും അടിച്ചു തകര്‍ത്തു. പരുക്കേറ്റവര്‍ സിപിഎം പ്രവര്‍ത്തകരാണ്.ചൊവ്വാഴ്ച വൈകീട്ട് കാക്കുനിയില്‍ നടന്ന സിപിഎം -മുസ്ലിം ലീഗ് സംഘര്‍ഷത്തിന്റെ തുടര്‍ച്ചയായാണ് അക്രമം. സംഘര്‍ഷവുമായി ബന്ധപ്പെട്ട് ഇരു വിഭാഗങ്ങളില്‍ നിന്നുമായി നിരവധി പേര് വടകര, കുറ്റിയാടി എന്നിവിടങ്ങളിലെ ആശുപത്രികളില്‍ ചികിത്സയിലാണ്.

മുസ്ലിം ലീഗ് പ്രവര്‍ത്തകരാണ് അക്രമത്തിന് പിന്നിലെന്ന് സിപിഎം കോട്ടപ്പള്ളി ലോക്കല്‍ കമ്മറ്റി ആരോപിച്ചു.കുറ്റക്കാര്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കണമെന്നും സിപിഎം പോലീസിനോട് ആവശ്യപ്പെട്ടു.അതേ സമയം സംഘര്‍ഷത്തില്‍ പരുക്കേറ്റവരേയും കൊണ്ട് വടകര ജില്ലാ ആശുപത്രിയില്‍ എത്തിയ ഇന്നോവ കാര്‍ സിപിഎം പ്രവര്‍ത്തകര്‍ അടിച്ചു തകര്‍ത്തു. ഇത് ഏറെ നേരം ആശുപത്രി പരിസരത്ത് സംഘര്‍ഷത്തിനിടയാക്കി.സംഭവത്തില്‍ വടകര പോലീസ് കേസ്സെടുത്ത് അന്വേഷണം ആരംഭിച്ചു.

