വഞ്ചിപ്പാട്ട് :സ്‌കൂള്‍ ടീമുകള്‍ക്ക് ആറ് വരെ രജിസ്റ്റര്‍ ചെയ്യാം

ആലപ്പുഴ: നെഹ്രു ട്രോഫി ജലോത്സവ മത്സര വളളംകളിക്ക് മുന്നോടിയായുളള വഞ്ചിപ്പാട്ട് മത്സരത്തില്‍ പങ്കെടുക്കുവാന്‍ താല്‍പ്പര്യമുളള വിദ്യാര്‍ത്ഥി, വിദ്യാര്‍ത്ഥിനി വിഭാഗത്തിലുളള സ്‌കൂള്‍ ടീമംഗങ്ങള്‍ ആഗസ്സ് 6-ാം തീയതി വൈകിട് 5 മണിക്ക് മുമ്ബായി ആലപ്പുഴ ഇറിഗേഷന്‍ ഡിവിഷന്‍, എക്‌സിക്യൂട്ടീവ് എഞ്ചിനീയറുടെ കാര്യാലയത്തില്‍ പേര് രജിസ്റ്റര്‍ ചെയ്യണമെന്ന് ഇന്‍ഫ്രാസ്ട്രക്ചര്‍ കമ്മറ്റി കണ്‍വീനര്‍ അറിയിച്ചു.
വഞ്ചിപ്പാട്ട് മത്സരം സംഘടിപ്പിച്ചിരിക്കുന്നത് ജൂനിയര്‍, സീനിയര്‍ വിഭാഗത്തില്‍ വിദ്യാര്‍ത്ഥികള്‍ക്കും, വിദ്യാര്‍ത്ഥിനികള്‍ക്കുമാണ്. കുട്ടനാട് ശൈലിയിലാണ്. ആദ്യമെത്തുന്ന 25 ടീമുകള്‍ക്കാണ് മുന്‍ഗണന.. വെളളപ്പൊക്കം മൂലം സ്‌കൂളുകള്‍ക്ക് അവധിയായ സാഹചര്യത്തിലാണ് രജിസ്‌ട്രേഷന്‍ തീയതി കുട്ടികളുടെ വിഭാഗത്തിന് നീട്ടിയത്. വഞ്ചിപ്പാട്ട് മത്സരം ആഗസ്റ്റ് ഏഴാം തീയതി ചൊവ്വാഴ്ച രാവിലെ 8 മണിക്ക് ആലപ്പുഴ നഗരചത്വരത്തില്‍ വച്ചാണ് നടക്കുക.

