ലോ അക്കാദമി മുന്നിലെ പ്രധാന കവാടം പൊളിച്ചു നീക്കി

തിരുവനന്തപുരം: ലോ അക്കാദമി മുന്നിലെ പ്രധാന കവാടം പൊളിച്ചു നീക്കി. ലോ അക്കാദമി അധികൃതര്‍ കവാടം പൊളിച്ചു നീക്കിയത്. ജല അതോറിറ്റിയുടെ ഭൂമിയിലും സര്‍ക്കാര്‍ പുറമ്ബോക്കിലുമായി അക്കാദമി നിര്‍മ്മിച്ച കവാടമാണ് ശനിയാഴ്ച പത്തരയോടെ പൊളിച്ചത്. റവന്യൂ സെക്രട്ടറിയുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി.
റവന്യൂ വകുപ്പ് കഴിഞ്ഞ ദിവസം നോട്ടീസ് നല്‍കിയിരുന്നു. കവാടം ഇരുപത്തിനാല് മണിക്കൂറിനുള്ളില്‍ പൊളിച്ചു നീക്കിയില്ലെങ്കില്‍ ശക്തമായ നടപടിയുമായി മുന്നോട്ടുപോകുമെന്ന് മുന്നറിയിപ്പുണ്ടായിരുന്നു.പൈപ്പ്ലൈന്‍ കടന്നുപോകുന്ന വഴിയിലുമാണ് അക്കാദമിയിലേക്കുള്ള പ്രധാന കവാടവും റോഡും പണിതിരിക്കുന്നതെന്നു റവന്യു പ്രിന്‍സിപ്പല്‍ സെക്രട്ടറി പി.എച്ച്.

കുര്യന്‍ ചൂണ്ടിക്കാട്ടിയിരുന്നു. അക്കാദമി വളപ്പില്‍ ബാങ്കും റെസ്റ്റോറന്റും അനധികൃതമായാണ് പ്രവര്‍ത്തിക്കുന്നതെന്നും റിപ്പോര്‍ട്ടില്‍ കുറ്റപ്പെടുത്തിയിരുന്നു. റിപ്പോര്‍ട്ട് പിന്നീട് റവന്യൂമന്ത്രിക്ക് കൈമാറിയിരുന്നു.ഭരണപരിഷ്കാര കമ്മീഷന്‍ ചെയര്‍മാന്‍ വിഎസ് അച്യുതാനന്ദന്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലായിരുന്നു റവന്യൂ മന്ത്രി ഇ. ചന്ദ്രശേഖരനാണ് അക്കാദമിയുടെ ഭൂമി സംബന്ധിച്ച ആരോപണങ്ങളില്‍ അന്വേഷണം നടത്തിയത്.
