ലോറി ബൈക്കിലിടിച്ച് വിദ്യാര്‍ഥിക്ക് ഗുരുതര പരിക്ക്

നാദാപുരം: സംസ്ഥാന പാതയില്‍ ചേലക്കാട്ട് ലോറി ബൈക്കിലിടിച്ച് വിദ്യാര്‍ഥിക്ക് ഗുരുതര പരിക്ക്. മടപ്പള്ളി സ്വദേശി കുനിയില്‍ വലക്കാട്ട് ജിതിന് (22) ആണ് പരിക്കേറ്റത്. തിങ്കളാഴ്ച ഉച്ചയ്ക്ക് 12 ന് വിപി മുക്കില്‍വച്ചാണ് അപകടം.
ബൈക്കില്‍ നിന്നും തെറിച്ച് വീണ ജിതിന്റെ കൈക്ക് മുകളിലൂടെ ലോറിയുടെ ടയര്‍ കയറി ഇറങ്ങി.
ജിതിനെ കോഴിക്കോട് സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അപകടത്തില്‍ പെട്ട ആന്ധ്ര റജിസ്ട്രേഷന് ലോറിയും ഡ്രൈവറെയും പോലീസ് കസ്റ്റഡിയില്‍ എടുത്തു.

