ലോക ജൂനിയര്‍ ചെസ് ചാംപ്യന്‍ഷിപ്പില്‍ മലയാളി താരം എസ്.എല്‍. നാരായണന്‍ വെങ്കലം

തിരുവനന്തപുരം : ലോക ജൂനിയര്‍ ചെസ് ചാംപ്യന്‍ഷിപ്പില്‍ മലയാളി താരം എസ്.എല്‍. നാരായണന്‍ വെങ്കലം. ഭുവനേശ്വറില്‍ നടന്ന ചാംപ്യന്‍ഷിപ്പിലാണ് നാരായണന്‍ വെങ്കലം സ്വന്തമാക്കിയത്. ലോക ജൂനിയര്‍ ചാംപ്യന്‍ഷിപ്പില്‍ മെഡല്‍ നേടുന്ന ഏഴാമത്തെ ഇന്ത്യന്‍ താരമാണ് നാരായണന്‍. 20 വയസ്സിന് താഴെയുള്ളവരുടെ ലോക ചാംപ്യന്‍ഷിപ്പിലാണ് നാരായണന്‍ മത്സരിച്ചത്. 13 റൗണ്ട് മത്സരങ്ങളാണ് ഉണ്ടായിരുന്നത്.അതില്‍ ആദ്യ മൂന്ന് മത്സരങ്ങളും അവസാന മൂന്നും നാരായണന്‍ ജയിച്ചു കയറി. ഒരു മത്സരത്തില്‍ പരാജയപ്പെട്ടു. ബാക്കിയുള്ളവയില്‍ സമനില നേടിയാണ് വെങ്കല മെഡല്‍ സ്വന്തമാക്കിയത്.
ഈ വര്‍ഷം നടന്ന ഏഷ്യന്‍ ജൂനിയര്‍ ഓപ്പണ്‍ ചെസ് ചാംപ്യന്‍ഷിപ്പില്‍ നാരായണന്‍ വെള്ളി നേടിയിരുന്നു. ഗ്രാന്‍ഡ് മാസ്റ്റര്‍ കിരീടം സ്വന്തമാക്കിയ നാരായണന്റെ കരിയറില്‍ മികച്ച നേട്ടമാണു ലോക ജൂനിയര്‍ ചെസ് ചാംപ്യന്‍ഷിപ്പിലെ വെങ്കലം. കഴിഞ്ഞവര്‍ഷം ഫിലിപ്പീന്‍സില്‍ നടന്ന രാജ്യാന്തര ഗ്രാന്‍ഡ് മാസ്റ്റേഴ്സ് ചാംപ്യന്‍ഷിപ്പില്‍ ഏഴാമതെത്തിയാണു നാരായണന്‍ ഗ്രാന്‍ഡ് മാസ്റ്റര്‍ കിരീടം സ്വന്തമാക്കിയത്. ആലുവ സ്വദേശി ജി.എന്‍. ഗോപാലിനുശേഷം ഗ്രാന്‍ഡ് മാസ്റ്റര്‍ പട്ടം നേടുന്ന മലയാളി താരമാമായി മാറിയിരുന്നു നാരായണന്‍.

