ലോറി ചെളിയിലകപ്പെട്ട് ഗതാഗതം തടസ്സപ്പെട്ടു

കൊയിലാണ്ടി : കൊല്ലം-നെല്യാടി റോഡില്‍ ബസ്സിന് സൈഡ് കൊടുക്കവെ ചെറുവണ്ണൂര്‍ ഭാഗത്തേക്ക് കരിങ്കല്‍ കൊണ്ടുപോവുകയായിരുന്ന ടിപ്പര്‍ ലോറി റോഡരികിലെ ചെളിയില്‍ കുരുങ്ങി. തുടര്‍ന്ന് മണിക്കൂറുകളോളം ഗതാഗതം തടസ്സപ്പെട്ടു. തൊട്ടടുത്ത പറമ്പിലെ തെങ്ങിനോടമര്ന്ന് ലോറി നിന്നതിനാല്‍ തെങ്ങ് മുറിച്ച് മാറ്റിയതിന് ശേഷമാണ് ജെ.സി.ബി.യും ക്രെയിനും ഉപയോഗിച്ച് ലോറി നീക്കം ചെയ്യാന്‍ കഴിഞ്ഞത്.
