ലോറി ഓണേഴ്സ് അസോസിയേഷൻ റാലി നടത്തി

കൊയിലാണ്ടി: ലോറി ഓണേഴ്സ് അസോസിയേഷൻ ചെങ്ങോട്ടുകാവു മുതൽ നന്തി വരെ മിനിലോറി റാലി നടത്തി. ചെങ്കൽ ലോറി ഉടമകളെയും, തൊഴിലാളികളെയും പോലീസ്. ആർ.ടി.ഒ. ജിയോളജി ഡിപ്പാർട്ടുമെന്റുകൾ അധിക പിഴച്ചുമത്തി പീഡിപ്പിക്കുന്നതിനെതിരെയാണ് റാലി നടത്തിയത്. എ.കെ.ബാബു, കെ.കെ.ബിജു, ബിജു കുട്ടോത്ത്, പ്രമോദ് മേലൂർ, കെ.പി.സജു, എന്നിവർ നേതൃത്വം നൽകി.
