ലോക വയോജന ദിനാചരണം നടത്തി

കൊയിലാണ്ടി: ചിങ്ങപുരം വന്മുകം – എളമ്പിലാട് എം.എൽ.പി.സ്കൂളിൽ ലോക വൃദ്ധ ദിനാചരണം നടത്തി. പി.ടി.എ.പ്രസിഡൻറ് എൻ.ശ്രീഷ്ന ഉദ്ഘാടനം ചെയ്തു. കുട്ടികൾ തയ്യാറാക്കിയ ‘പ്രായമേറിയവരോട് പ്രിയമേറട്ടെ’ എന്ന പുസ്തകം ജാനുഅമ്മ കുനിയിൽ പ്രകാശനം ചെയ്തു. സ്കൂൾ ലീഡർ ഹൈഫ ഖദീജ ഏറ്റുവാങ്ങി. സ്റ്റാഫ് സെക്രട്ടറി സി. ഖൈറുന്നിസാബി അദ്ധ്യക്ഷത വഹിച്ചു. പി.കെ.അബ്ദുറഹിമാൻ, കെ.സുജില, വി.എം.സജിത, പി.നൂറുൽഫിദ എന്നിവർ സംസാരിച്ചു.
