KOYILANDY DIARY.COM

The Perfect News Portal

മരണ വീട്ടിൽ പോകുമ്പോൾ ലോക്കൽ കമ്മിറ്റി അംഗത്തെ തടഞ്ഞ് നിർത്തി കേസ്: കൊയിലാണ്ടി പോലീസിൻ്റെ നടപടിയിൽ സിപിഐ(എം) പ്രതിഷേധം

കൊയിലാണ്ടി: സിപിഐ എം പൊയിൽക്കാവ് ലോക്കൽ കമ്മറ്റിയംഗം കെ കെ ഗംഗാധരനെതിരെ കേസെടുത്ത കൊയിലാണ്ടി പോലിസിൻ്റെ നടപടിയിൽ ലോക്കൽ കമ്മററി പ്രതിഷേധിച്ചു. എല്ലാ കോവിഡ് മാനദണ്ഡവും പാലിച്ചുകൊണ്ട് രണ്ട് മാസ്ക്കുകൾ ധരിച്ചു കൊണ്ട് മരണ വീട്ടിലേക്ക് പോകുന്ന വഴിയിൽ ചേലിയ കുററ്യാടി കുന്നിൽ ഗംഗാധരനെ വഴിയിൽ തടഞ്ഞ് വച്ച് മേൽവിലാസം ചോദിച്ചറിയുകയും കോവിഡ് കാലത്ത് പൊതുസ്ഥലത്ത് കൂട്ടം കൂടി എന്ന കാരണം പറഞ്ഞ് കേസ് ചുമത്തി ഫൈൻ അടയ്ക്കാൻ പറയുകയുമായിരുന്നു. മുഴുവൻ സമയവും നാട്ടുകാർക്ക് സേവനവുമായി എല്ലാ പ്രവർത്തനത്തിന് നേതൃത്വം കൊടുക്കുന്ന ഒരു ആരോഗ്യ പ്രവർത്തകൻ കൂടിയാണ് ഗംഗാധരൻ.

എന്നാൽ ഒരു തരത്തിലും കൂട്ടം കൂടൽ നടന്നിട്ടില്ല. വീട്ടിനടുത്തുള്ള വഴിയിലൂടെ പോകുന്ന പലർക്കും ഈ പോലിസ് സംഘം ഫൈൻ എഴുതുകയുണ്ടായതായി നാട്ടുകാരും പറയുന്നു. ബസ്സ് സ്റ്റോപ്പിൽ ബസ്സ് കാത്ത് നിൽക്കുന്നവർക്കും ഫൈൻ അടക്കേണ്ടി വന്നിട്ടുണ്ട്. ഒരു ആവശ്യത്തിന് അടുത്ത വീട്ടിലേക്ക് പോലും പോകാൻ പറ്റാത്ത സാഹചര്യമാണ് പോലീസ് സൃഷ്ടിക്കുന്നതെന്ന് നാട്ടുകാർക്ക് വലിയ ആക്ഷേപമുണ്ട്. കോവിഡ് കാലത്ത് കൃത്യമായ വരുമാനം പോലുമില്ലാത്ത ജനങ്ങളെ സർക്കാരിനെതിരെ തിരിക്കാനുള്ള ബോധപൂർവ്വമായ ശ്രമമാണ് കൊയിലാണ്ടി പോലിസിൻ്റെ ഭാഗത്തു നിന്നുണ്ടാകുന്നതെന്നും ഉയർന്ന പോലീസ് ഉദ്യോഗസ്ഥർ ഇത്തരം ചെയ്തികൾ കാണാൻ തയ്യാറാകണമെന്നും ലോക്കൽ കമ്മറ്റി പ്രസ്താവനയിൽ അഭ്യർത്ഥിച്ചു.

Share news

Leave a Reply

Your email address will not be published. Required fields are marked *