ലോകായുക്ത മുമ്പാകെ കുമ്മനവും പരാതിക്കാരനും മലക്കംമറിഞ്ഞു

തിരുവനന്തപുരം: മെഡിക്കല്‍ കോളജ് കോഴക്കേസില്‍ ലോകായുക്തക്ക് മുന്നിലും ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് അധ്യക്ഷന്‍ കുമ്മനം രാജശേഖരനും പരാതിക്കാരനും മലക്കം മറിഞ്ഞു.
വിജിലന്‍സിന് മുന്നില്‍ നല്കിയ മൊഴിയില്‍നിന്ന് വ്യതസ്ത മൊഴിയാണ് ഇരുവരും നല്‍കിയത്. പാര്‍ട്ടി അന്വേഷണ റിപ്പോര്‍ട്ട് കണ്ടിട്ടില്ലെന്ന് കുമ്മനം രാജശേഖരന് ലോകായുക്ത മുമ്ബാകെയും ആവര്‍ത്തിച്ചു. പരാതി ലഭിച്ചതിെന്റ അടിസ്ഥാനത്തില്‍ പാര്‍ട്ടിയിലെ രണ്ട് അംഗങ്ങളോട് ഇതുസംബന്ധിച്ച് പരിശോധിക്കാന്‍ നിര്‍ദേശിച്ചിരുന്നുവെന്ന് മുമ്ബ് വിജിലന്‍സിനോട് പറഞ്ഞ കുമ്മനം, വര്‍ക്കല എസ്.ആര് മെഡിക്കല്‍ കോളജിെന്റ അഫിലിയേഷനുമായി ബന്ധപ്പെട്ട വിവാദങ്ങള്‍ മാധ്യമങ്ങളില്‍നിന്നാണ് അറിഞ്ഞതെന്ന് ലോകായുക്തയില്‍ മൊഴിനല്‍കിയത്. ഇതെത്തുടര്‍ന്ന് അന്വേഷിക്കാനായി സംസ്ഥാന കമ്മിറ്റി അംഗങ്ങളായ ശ്രീശനെയും എ.കെ. നസീറിനെയും ചുമതലപ്പെടുത്തി.

പാര്‍ട്ടിയുമായി സംഭവത്തിന് ബന്ധമില്ലെന്ന് അവര്‍ ഓഫിസ് സെക്രട്ടറിെയ അറിയിച്ചു. അതിനാല്‍ കൂടുതല്‍ അന്വേഷണം നടത്തിയില്ലെന്നും കുമ്മനം പറഞ്ഞു.
കുമ്മനം രാജശേഖരന് ഒരു പരാതിയും നല്‍കിയിട്ടില്ലെന്നായിരുന്നു എസ്.ആര് മെഡിക്കല്‍ കോളജ് ഉടമ ആര്. ഷാജി ലോകായുക്ത മുമ്ബാകെ മൊഴിനല്‍കിയത്. വിജിലന്‍സിന് നല്കിയ മൊഴിയില്‍നിന്ന് വിരുദ്ധമായിരുന്നു കോളജ് ഉടമ ഷാജിയുടെ മൊഴി. ഒരു ഹോട്ടലിലേക്ക് രണ്ടു ബി.ജെ.പി നേതാക്കള്‍ വിളിപ്പിച്ചു. തനിക്ക് ഒരു പരാതിയുമില്ലെന്ന് അവരോട് പറഞ്ഞു.

താന്‍ ഒരു മൊഴിയും ഒപ്പിട്ട് നല്‍കിയിട്ടില്ലെന്നും ലോകായുക്തക്ക് ഷാജി മൊഴി നല്കി. കോളജിെന്റ അഫിലിയേഷനായി 5.6 കോടിയുടെ ഇടപാട് നടന്നുവെന്നായിരുന്നു ബി.ജെ.പി അന്വേഷണ കമീഷെന്റ കണ്ടെത്തല്‍. പേക്ഷ കോഴ നല്‍കിയിട്ടില്ലെന്നും കണ്‍സള്‍ട്ടന്‍സിക്ക് കൈമാറാന്‍ 25 ലക്ഷം രൂപ ബി.ജെ.പി മുന്‍ സഹകരണ സെല്‍ കണ്‍വീനര്‍ വിനോദിന് നല്‍കിയെന്നുമായിരുന്നു വിജിലന്‍സിന് ഷാജി നല്കിയ മൊഴി.

പരാതിയുമായി ബന്ധപ്പെട്ട് ഹാജരായി മൊഴിനല്‍കാന്‍ ബി.ജെ.പി അന്വേഷണ കമീഷന് അംഗങ്ങളായിരുന്ന കെ.പി. ശ്രീശനും എ.കെ. നസീറിനും ലോകായുക്ത നോട്ടീസ് അയച്ചു.
