KOYILANDY DIARY.COM

The Perfect News Portal

ലോകത്തെ ഏറ്റവും വില പിടിപ്പുള്ള വോഡ്ക കളവുപോയി

കോപ്പന്‍ഹേഗന്‍: സ്വര്‍ണവും വെള്ളിയും സമം ചേര്‍ത്ത് നിര്‍മ്മിച്ച കുപ്പി. അതിന് വജ്രല്ലുകള്‍ പതിച്ച അടപ്പ്. അകത്തുള്ളത് ഒന്നാന്തരം വോഡ്ക. വില 13 ലക്ഷം ഡോളര്‍. അതായത് 8.19കോടി രൂപ !ലോകത്തെ ഏറ്റവും വിലപിടിപ്പുള്ളതെന്ന് വിശേഷിപ്പിക്കപ്പെട്ട ഈ വോഡ്ക രണ്ട് കള്ളന്മാര്‍ അടിച്ചു മാറ്റി ! ഡെന്‍മാര്‍ക്കിന്റെ തലസ്ഥാനമായ കോപ്പന്‍ ഹേഗനിലെ വോഡ്ക മ്യൂസിയം കൂടിയായ കഫെ 33 എന്ന ബാറില്‍ ആറ് മാസമായി പ്രദര്‍ശനത്തിന് വച്ചിരുന്നതാണ് ഈ വോഡ്ക. ലോകത്ത് ഇങ്ങനെ ഒരു കുപ്പി വോഡ്ക മാത്രമേ ഉള്ളൂ.

ചൊവ്വാഴ്ച പുലര്‍ച്ചെയാണ് മോഷണം നടന്നതെന്ന് ബാറുടമ ബ്രയന്‍ ഇംഗ്ബെര്‍ഗ് പറഞ്ഞു. മുഖം മൂടി ധരിച്ച രണ്ട് കള്ളന്മാര്‍ ടോര്‍ച്ചടിച്ച്‌ ഷെല്‍ഫുകളില്‍ പരതുന്നതും ഒടുവില്‍ കുപ്പിയെടുത്ത് കക്ഷത്തില്‍ വച്ച്‌ സ്ഥലം വിടുന്നതും ബാറിലെ സി. സി. ടി. വി ദൃശ്യങ്ങളില്‍ കാണാം. വ്യാജ താക്കോല്‍ ഉപയോഗിച്ചാണ് ബാര്‍ തുറന്നതെന്ന് കരുതുന്നു. ഡാനിഷ് പൊലീസ് അന്വേഷണം തുടങ്ങി.

ലോകത്തെ ഏറ്റവും വിലപിടിപ്പുള്ള കാറുകളും വോഡ്കയും നിര്‍മ്മിക്കുന്ന റഷ്യയിലെ ഡാര്‍ട്ട്സ് മോട്ടോഴ്സ് ഫാക്ടറിയില്‍ നിന്ന് ബ്രയന്‍ തന്റെ ബാറില്‍ പ്രദര്‍ശിപ്പിക്കാനായി ഈ വോഡ്ക കടം വാങ്ങുകയായിരുന്നു. ഫാക്ടറിയുടെ ശതാബ്ദി സ്മാരകമായാണ് ഈ വോഡ്കയും അതിന്റെ കുപ്പിയും സൃഷ്ടിച്ചത്.

Advertisements

മൊത്തം 1200 കുപ്പി വോഡ്കയാണ് കഫെ 33 ബാറില്‍ പ്രദര്‍ശനത്തിലുള്ളത്. അതില്‍ ഏറ്റവും വിശിഷ്ടവും അപൂര്‍വവുമായിരുന്നു ഇത്. വോഡ്കയുടെ വൈശിഷ്ട്യത്തേക്കാള്‍ സ്വര്‍ണവും രത്നങ്ങളുമുള്ള കുപ്പിയാണ് വില ഇത്രയും കൂടാന്‍ കാരണം. കുപ്പിയെങ്കിലും തിരിച്ചു കിട്ടിയാല്‍ മതി എന്നാണ് ഡാര്‍ട്ട്സ് കമ്ബനി സ്ഥാപകന്‍ ലിയനാര്‍ഡ് യാങ്കലോവിച്ച്‌ പറയുന്നത്.

വിശേഷങ്ങള്‍
കുപ്പിയുടെ മുന്‍ വശം ലെതര്‍ കൊണ്ട് അലങ്കരിച്ചിട്ടുണ്ട്
റൂസോ ബാള്‍ട്ടിക് കാറുകളുടെ റേഡിയേറ്റര്‍ ഗ്രില്ലിന്റെ മാതൃക പതിച്ചിട്ടുണ്ട്
6.6 പൗണ്ട് (മൂന്നുകിലോ )സ്വര്‍ണവും അത്രതന്നെ വെള്ളിയും കൊണ്ട് നിര്‍മ്മിച്ചത്
കുപ്പിയുടെ അടപ്പിന് പഴയ റഷ്യന്‍ സാമ്രാജ്യത്തിന്റെ ചിഹ്നമായ ഇരട്ടത്തലയുള്ള കഴുകന്റെ രൂപം
അടപ്പില്‍നിറയെ വജ്രക്കല്ലുകള്‍ പതിച്ചിട്ടുണ്ട്

Share news

Leave a Reply

Your email address will not be published. Required fields are marked *