ലൈബ്രറി ആന്റ് റീഡിംഗ് റൂം പ്രവർത്തനം ആരംഭിച്ചു

കൊയിലാണ്ടി: ചെങ്ങോട്ടുകാവ് ഈസ്റ്റ് യു.പി.സ്കൂളിൽ ലൈബ്രറി ആന്റ് റീഡിംഗ് റൂം പ്രവർത്തനം ആരംഭിച്ചു. കവി മേലൂർ വാസുദേവൻ ഉദ്ഘാടനം ചെയ്തു. വാർഡ് മെമ്പർ ടി.വി. സാദിഖ്, അദ്ധ്യക്ഷത വഹിച്ചു. സ്കൂളിലെ പൂർവ്വ വിദ്യാർത്ഥിയും യുവ കവയിത്രിയുമായ സുതാര്യ സി.നായരെ അനുമോദിച്ചു. വിദ്യാഭ്യാസ സ്റ്റാന്റി oഗ് കമ്മിറ്റി ചെയർമാൻ കെ.ഗീതാനന്ദൻ, പി.എം. സജിനി, എം.നാരായണൻ മാസ്റ്റർ, പി.പി.രാജൻ എന്നിവർ സംസാരിച്ചു.
