വടകര: നഗരസഭ പി.എം.എ.വൈ. ലൈഫ് മിഷൻ പുതിയ പദ്ധതിയിൽ ഉൾപ്പെട്ട ഗുണഭോക്താക്കളുടെ സംഗമം നഗരസഭ ചെയർ പേഴ്‌സൺ കെ.പി. ബിന്ദു ഉദ്ഘാടനം ചെയ്തു. വൈസ് ചെയർമാൻ പി.കെ. സതീശൻ അധ്യക്ഷത വഹിച്ചു. എം. ബിജു, എ.പി. പ്രജിത, സിന്ധു പ്രേമൻ, കെ.കെ. വനജ, സെക്രട്ടറി കെ. മനോഹർ, സജീവ് കുമാർ, സന്തോഷ് കുമാർ എന്നിവർ സംസാരിച്ചു.