ലുക്കീമിയ ബാധിച്ച മുഹമ്മദ് അസ്നാന്റെയും ലിയാനയുടെയും ജീവന് രക്ഷിക്കാന്‍ നമുക്കൊരുമിച്ചു കൈകോർക്കാം
കോട്ടയം: ലുക്കീമിയ ബാധിച്ച അഞ്ചു വയസ്സുകാരന് മുഹമ്മദ് അസ്നാന്റെയും 29 വയസ്സുകാരി ലിയാനാ അന്‍വറിന്റെയും ജീവന് രക്ഷിക്കാനുള്ള അവസാന വഴിയായി വൈദ്യശാസ്ത്രലോകം നിര്‍ദേശിച്ചത് രക്തമൂലകോശം മാറ്റിവയ്ക്കുക (Blood Stem Cell Transplant) എന്നതാണ്. ഇതിനായി ജനിതക സാമ്യമുള്ള ഒരു രക്തമൂലകോശ ദാതാവിനെ അന്വേഷിക്കുകയാണ് ഇവര്‍.
ലോകത്ത് ഇതുവരെ രജിസ്റ്റര്‍ ചെയ്തിട്ടുള്ള നാല് ലക്ഷത്തോളം ഇന്ത്യക്കാരില്‍ നിന്ന് ഇവര്‍ക്കായുള്ള ദാതാവിനെ ഇതുവരെ കിട്ടിയിട്ടില്ല. ഇതിനായി മാര്‍ച്ച് 13ന് രാവിലെ ഒന്‍പത് മുതല്‍ വൈകിട്ട് നാലു വരെ ദാത്രി ബ്ലഡ് സ്റ്റെം സെല്‍ ഡോണര്‍ രജിസ്ട്രിയും ബ്ലഡ് ഡോണേഴ്സ് കേരള (ബിഡികെ) കോട്ടയവും ചേര്‍ന്ന് മാള്‍ ഓഫ് ജോയ്യില്‍ ബ്ലഡ് സ്റ്റെം സെല്‍ ഡോണര്‍ രജിട്രേഷന് ഒരുക്കിയിട്ടുണ്ട്. 18 മുതല്‍ 50 വയസ്സ് വരെ ഉള്ളവര്‍ക്ക് ദാതാവായി രജിസ്റ്റര്‍ ചെയ്യാം. അണുവിമുക്തമാക്കിയ പഞ്ഞി ഉള്‍ക്കവിളില്‍ ഒന്ന് ഉരസി എടുക്കുന്ന കോശങ്ങള്‍ ഉപയോഗിച്ചു HLA Typing Test ചെയ്തു റിപ്പോര്‍ട്ട് രജിസ്റ്ററിയില്‍ സൂക്ഷിക്കുന്നു. ഒന്ന് മുതല്‍ രണ്ട് മാസം വരെ സമയം എടുക്കും HLA ടൈപ്പിംഗ് പരിശോധനാ ഫലം ലഭിക്കുവാന്‍.

യോജിച്ച ദാതാവിനെ ലഭിച്ചാല്‍ രജിസ്റ്ററിയില്‍ നിന്നും ദാതാവിനെ അറിയിക്കുമ്ബോള്‍, കൃത്യമായ ആരോഗ്യ പരിശോധനകള്‍ക്ക് ശേഷം 5 ദിവസം ഓരോ കുത്തിവയ്പു വീതം (ശരീരത്തില്‍ നിന്ന് മൂലകോശങ്ങള്‍ രക്തത്തിലേക്ക് കൊണ്ട് വരുന്നതിനായി) നല്കുന്നു. അഞ്ചാം നാള് സാധാരണ രക്തദാനം പോല രക്തത്തിലെ മൂലകോശങ്ങളെ മാത്രം വേര്‍തിരിച്ചതിനു ദാനം ചെയ്യാം.

ദാതാവിന് അപ്പോള്‍ തന്നെ സാധാരണ ജീവിതത്തിലേക്ക് മടങ്ങാവുന്നതാണ്. ശേഖരിച്ച രക്തമൂലകോശങ്ങള്‍ രോഗിയെ ചികില്സിക്കുന്ന ഹോസ്പിറ്റലില്‍ എത്തിച്ചു ചികിത്സ നടത്തുന്നു.

കുറച്ച് നിമിഷങ്ങള്‍ ചിലവഴിച്ചാല്‍ രണ്ടു ജീവനുകള്‍ ഒരു പക്ഷേ നിങ്ങള്‍ക്ക് രണ്ടു ജീവനുകള്‍ രക്ഷിനായേക്കും…ആ രണ്ടു ജീവനുകള്‍ക്കായി നമുക്ക് കൈകോര്‍ക്കാം.
കൂടുതല്‍ വിവരങ്ങള്‍ക്ക്:
ദാത്രി: +91 96450 78285 (www.datri.org)
ജോമോന് (BDK): +91 90208 14917
എലിസബത്ത് (BDK): +91 94002 02108



