ലിനിക്ക് പദ്മശ്രീ നല്‍കണമെന്ന ആവശ്യവുമായി കേരളത്തിലെ എംപിമാര്‍

ഡല്‍ഹി: നിപ വൈറസ് ബാധിതരെ ശുശ്രൂഷിക്കുന്നതിനിടയില്‍ രോഗം ബാധിച്ച് മരണമടഞ്ഞ നഴ്സ് ലിനിക്ക് പദ്മശ്രീ നല്‍കണമെന്ന ആവശ്യവുമായി കേരളത്തിലെ എംപിമാര്‍. ലിനിക്ക് മരണാനന്തര ബഹുമതിയായി പദ്മശ്രീ നല്‍കണമെന്ന് ആവശ്യപ്പെട്ട് എംപിമാര്‍ പ്രധാനമന്ത്രിക്ക് കത്ത് നല്കി.
കെ.സി. വേണുഗോപാല്‍, മുല്ലപ്പള്ളി രാമചന്ദ്രന്, എം.കെ. രാഘവന് എന്നീ എംപിമാരാണ് ഇക്കാര്യമാവശ്യപ്പെട്ട് രംഗത്തെത്തിയത്. ഇക്കാര്യം ചൂണ്ടിക്കാട്ടി പ്രധാനമന്ത്രിയെക്കൂടാതെ കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്നാഥ് സിങ്ങിനും എംപിമാര്‍ കത്തുനല്‍കിയിട്ടുണ്ട്. പേരാമ്ബ്ര സര്‍ക്കാര്‍ ആശുപത്രിയില്‍ നിപ ബാധിതരെ ചികിത്സിക്കുന്നതിനിടെയാണ് ലിനി നിപ രോഗം ബാധിച്ച് മരണമടഞ്ഞത്.

