ലിനിക്ക് ആദരമര്‍പ്പിച്ച് ലോകാരോഗ്യ സംഘടന ഡയറക്ടര്‍

പരിചരണത്തിനിടെ നിപ്പ വൈറസ് ബാധിച്ച് മരണമടഞ്ഞ ലിനി നേഴ്‌സിന് ആദരമര്‍പ്പിച്ച് ലോകാരോഗ്യ സംഘടന ഡയറക്ടര്‍ ജിം കാംപെല്‍. ഔദ്യോഗിക ട്വിറ്റര്‍ പേജിലാണ് ഗാസയിലെ മാലാഖ എന്ന് ലോകം വിശേഷിപ്പിച്ച റസാന്‍ അല്‍ നജാര്‍, ലിനി പുതുശ്ശേരി, ലൈബീരിയയില്‍നിന്നുള്ള സലോമി കര്‍വ എന്നിവര്‍ക്ക് ജിം ആദരമര്‍പ്പിച്ചത്.
‘റസാന്‍ അല്‍ നജാര്‍ (ഗാസ), ലിനി പുതുശ്ശേരി(ഇന്ത്യ), സലോമി കര്‍വ(ലൈബീരിയ). മറന്നു പോയിട്ടുണ്ടെങ്കില്‍ ഓര്‍ത്തെടുക്കുക ഇവരെ.’ ജിം ട്വിറ്ററില്‍ കുറിച്ചു.

