ലയൺസ് ക്ലബ്ബിന്റെ നേതൃത്വത്തിൽ ധനസഹായം നൽകി

കൊയിലാണ്ടി: ലയൺസ് ക്ലബ്ബിന്റെ വിവിധ സേവന പ്രവർത്തനങ്ങളുടെ ഭാഗമായി കുറുവങ്ങാട് നിർമ്മാല്യം ആംഗൻവാടിക്ക് ആവശ്യമായ പാത്രങ്ങളും, മൂടാടി ഗോഖലെ യു.പി.സ്കൂളിന് ധനസഹായവും, പ്രളയ ദുരിതബാധിതർക്കായി വസ്ത്രങ്ങളും, പബ്ലിക് ടോയ്ലറ്റിനു വേണ്ടി ധനസഹായവും നൽകി. ലയൺസ് ക്ലബ്ബ് ജില്ലാ ഗവർണ്ണർ ഗണേഷ് കണിയാറക്കൽ നിർവ്വഹിച്ചു. ലയൺസ് ക്ലബ്ബ് പ്രസിഡണ്ട് എൻ.കെ.ജയപ്രകാശ് അദ്ധ്യക്ഷത വഹിച്ചു.
കെ.കെ.സുരേഷ് ബാബു, ഡെപ്യൂട്ടി തഹസിൽദാർ ടി.കെ.മോഹനൻ, ഡോ.കെ.ഗോപിനാഥ്, പി.എസ്, സൂരജ്, കെ.വിനോദ് കുമാർ, ഇ.കെ.സത്യപാലൻ, അഡ്വ.എ.ദേവാനന്ദ്, ഹരീഷ്മറോളി, ഹെൽബർട്ട് സാമുവൽ, രാജീവ് മാമ്പാട്ട്, കെ.ഷാജു, വി.മോഹൻദാസ് തുടങ്ങിയവർ സംസാരിച്ചു.

