റൺ ഫോർ യൂണിറ്റി എന്ന പേരിൽ കൂട്ടയോട്ടം നടത്തി

കൊയിലാണ്ടി: സർദാർ വല്ലഭായ് പട്ടേലിന്റെ ഏറ്റവും വലിയ പ്രതിമ അനാഛാദനം ചെയ്യന്നതിന്റെ ഭാഗമായി. ബി.ജെ.പി. ഏകതാ ദിനാചരണത്തോടനുബന്ധിച്ച് റൺ ഫോർ യൂണിറ്റി എന്ന പേരിൽ കൂട്ടയോട്ടം നടത്തി. ഇന്ന് രാവിലെ കൊല്ലം ഗാന്ധി പ്രതിമയ്ക്ക് സമീപത്തു നിന്നും ആരംഭിച്ച കൂട്ടയോട്ടം കൊയിലാണ്ടി സ്റ്റേഡിയത്തിലെ ഗാന്ധി പ്രതിമയിൽ സമാപിച്ചു.
അഡ്വ.വി.സത്യൻ, വി.കെ.ജയൻ, ടി.കെ.പത്മനാഭൻ, വി.കെ ഉണ്ണികൃഷ്ണൻ, കെ.പി.മോഹനൻ, വായനാരി വിനോദ്, എ. പി. രാമചന്ദ്രൻ, കെ.വി.സുരേഷ് എന്നിവർ നേതൃത്വം നൽകി.

