റോഡ് നിര്‍മാണ പ്രവൃത്തി അനിശ്ചിതമായി നിര്‍ത്തിവെച്ചതില്‍ പ്രതിഷേധം
പയ്യോളി: റോഡ് നിര്‍മാണ പ്രവൃത്തി അനിശ്ചിതമായി നിര്‍ത്തിവെച്ചതില്‍ പ്രതിഷേധം. റോഡ് ടാര്‍ ചെയ്യാനായി സാധന സാമഗ്രികള്‍ ഇറക്കിയശേഷം പഞ്ചായത്ത് അധികൃതര്‍ റോഡ് നിര്‍മാണ പ്രവൃത്തി അനിശ്ചിതമായി നിര്‍ത്തിവെച്ചതില്‍ പ്രതിഷേധം. പുറക്കാട് കുറുങ്ങിമുക്ക് – മുല്ലതുരുത്തി ഭാഗത്തേക്കുള്ള പുതിയ റോഡ് നിര്‍മാണത്തിനായി തിക്കോടി ഗ്രാമപഞ്ചായത്ത് മുന്‍ ഭരണസമിതി തൊഴിലുറുപ്പ് പദ്ധതിയില്‍ ഉള്‍പ്പെടുത്തിയാണ് ടാറിങ്ങിന് ആവശ്യമായ സാധന സാമഗ്രികള്‍ക്കായി നാല് ലക്ഷത്തോളം രൂപ ഫണ്ട് വകയിരുത്തിയിരുന്നത്. ടാറിങ് ഉള്‍പ്പെടെ നിര്‍മാണജോലികള്‍ തൊഴിലുറപ്പ് തൊഴിലാളികള്‍ക്കായിരുന്നു ചുമതല.

എന്നാല്‍, റോഡ് പ്രവൃത്തിക്ക് നിലവിലെ തിക്കോടി പഞ്ചായത്ത് ഭരണസമിതി ചുവപ്പുകൊടി കാണിച്ചത് തിരിച്ചടിയാവുകയായിരുന്നു. വേണ്ടര്‍ രജിസ്ട്രേഷനുള്ള കരാറുകാരന് മുഖേനയാണ് സാധന സാമഗ്രികള്‍ റോഡിന് സമീപം മാസങ്ങള്‍ക്ക് മുമ്ബേ ഇറക്കിവെച്ചത്. മണലും മെറ്റലും ഉള്‍പ്പെടെയുള്ള സാധനങ്ങള്‍ റോഡിന് സമീപത്തെ വീട്ടുമുറ്റത്ത് ഇറക്കിവെച്ചത് കാരണം ഇപ്പോള്‍ വീട്ടുകാര്‍ക്കും ദുരിതമായിരിക്കുകയാണ്. എന്നാല്‍, സ്പില്‍ ഓവറായി കഴിഞ്ഞ പദ്ധതികള്‍ റദ്ദാക്കിയതായി പഞ്ചായത്തധികൃതര്‍ വ്യക്തമാക്കിയതോടെ നാട്ടുകാരില്‍ പ്രതിഷേധം ശക്തമായിരിക്കുകയാണ്.


യൂത്ത് കോണ്‍ഗ്രസ് നേതൃത്വത്തില്‍ പ്രദേശത്ത് പോസ്റ്ററുകള്‍ പതിച്ച് പ്രതിഷേധവുമായി രംഗത്തുവന്നിട്ടുണ്ട്. ടെന്‍ഡര്‍ നടപടിയായിട്ടും യു.ഡി.എഫ് ഭരിക്കുന്ന വാര്‍ഡുകളോടുള്ള എല്‍.ഡി.എഫിെന്റ സമീപനം അവസാനിപ്പിക്കണമെന്ന് യൂത്ത് കോണ്‍ഗ്രസ് 53ാം ബൂത്ത് കമ്മിറ്റി ആവശ്യപ്പെട്ടു. പഞ്ചായത്ത് ഓഫിസ് മാര്‍ച്ച് ഉള്‍പ്പെടെ പ്രക്ഷോഭ പരിപാടികളുമായി വെല്‍ഫെയര്‍ പാര്‍ട്ടിയും സമരരംഗത്തേക്ക് ഇറങ്ങിത്തിരിച്ചിട്ടുണ്ട്.


