റോഡപകടങ്ങൾ കുറക്കാൻ നടപടി സ്വീകരിക്കണം: എ.ഐ.വൈ.എഫ്.

കൊയിലാണ്ടി: കോരപ്പുഴ മുതൽ മൂരാട് വരെയുള്ള ദേശീയ പാതയിൽ അപകടങ്ങൾ കുറക്കാൻ നടപടി സ്വീകരിക്കണമെന്ന് എ.ഐ.വൈ. എഫ് മണ്ഡലം കൺവൻഷൻ അധികൃതരോട് ആവശ്യപ്പെട്ടു. ജില്ലാ പ്രസിഡണ്ട് അഡ്വ: കെ.പി. ബിനൂപ് ഉദ്ഘാടനം ചെയ്തു. എ.ടി.വിനീഷ് അധ്യക്ഷത വഹിച്ചു. അപകടങ്ങൾ കൂടുന്ന സാഹചര്യത്തിൽ ദേശീയ പാതയിലെ ഗർത്തങ്ങൾ അടക്കാൻ നടപടി സ്വീകരിക്കണമെന്നും, റോഡരികിലെ പൊന്തക്കാടുകൾ വെട്ടി മാറ്റാനും, അനധികൃത പാർക്കിംഗിനെതിരെ നടപടി സ്വീകരിക്കാനും, സീബ്രാലൈനുകൾ പുനസ്ഥാപിക്കാനും അധികൃതർ തയ്യാറാകണം.

സുമേഷ് ഡി. ഭഗത് റിപ്പോർട്ട് അവതരിപ്പിച്ചു. ജില്ലാ എക്സികുട്ടീവ് അംഗങ്ങളായ കെ.എസ് രമേഷ് ചന്ദ്ര, ബി.ദർശിത്ത്, എന്നിവരും എം.കെ രൂപേഷ്, എം.നിഖിൽ തുടങ്ങിയവരും സംസാരിച്ചു. സുമേഷ് ഡി. ഭഗത് (പ്രസിഡണ്ട്), അജീഷ് പൂക്കാട്, എസ് അമൽജിത്ത് (വൈസ് പ്രസിഡണ്ടുമാർ), എ.ടി. വിനീഷ് (സെക്രട്ടറി), ചൈത്ര വിജയൻ, എം.കെ. രൂപേഷ് (ജോ. സെക്രട്ടറിമാർ) എന്നിവരെ ഭാരവാഹികളായി തെരഞ്ഞെടുത്തു.


