റൊണാള്‍ഡീന്യോ അത്ഭുതകരമായി രക്ഷപ്പെട്ടു
കോഴിക്കോട്: സിഗ്നല്‍ പോസ്റ്റ് ഒടിഞ്ഞുവീണുണ്ടായ അപകടത്തില്‍ നിന്ന് ബ്രസീല്‍ ഫുട്ബോള്‍ ഇതിഹാസം റൊണാള്‍ഡീന്യോ കഷ്ടിച്ചു രക്ഷപെട്ടു. നടക്കാവ് ഗവണ്‍മെന്റ് ഹയര്‍ സെക്കന്‍ഡറി സ്കൂളിലെ വിദ്യാര്‍ഥികളുമായുള്ള സംവാദത്തിന് ശേഷം മടങ്ങുമ്പോഴോണ് അപകടം.സ്കൂള്‍ അങ്കണത്തില്‍ നിന്ന്പു റത്തേക്ക്കടക്കുമ്പോഴോണ് റൊണാള്‍ഡീന്യോ സഞ്ചരിച്ചിരുന്ന കാറിന് മുന്നിലേക്ക് സിഗ്നല്‍ ലൈറ്റും പോസ്റ്റും ഒടിഞ്ഞുവീണത്.ഉടന്‍ തന്നെ പൈലറ്റ് വാഹനത്തിലുണ്ടായിരുന്ന പോലീസുകാര്‍ ചേര്‍ന്ന് ഇത് നീക്കി അദ്ദേഹത്തിന്റെ വാഹനം പെട്ടെന്ന് തന്നെ കടത്തിവിട്ടു.
