റേഷന്‍ സന്പ്രദായത്തിന്റെ കടയ്ക്കല്‍ കത്തിവച്ചത് മുന്‍ കേന്ദ്രസര്‍ക്കാരെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: സ്റ്റാറ്റ്യൂട്ടറി റേഷന്‍ സന്പ്രദായത്തിന്റെ കടയ്ക്കല്‍ കത്തിവച്ചത് മുന്‍ കേന്ദ്രസര്‍ക്കാരെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. ഭക്ഷ്യധാന്യം ലഭിക്കാന്‍ പ്രധാനമന്ത്രിയേയും ഭക്ഷ്യമന്ത്രിയേയും അടുത്ത ദിവസം വീണ്ടും കാണുമെന്നും അദ്ദേഹം പറഞ്ഞു. ഇതിനായി സംസ്ഥാനത്ത് ഉടന്‍ സര്‍വകക്ഷിയോഗം വിളിക്കും. വെട്ടിക്കുറച്ച റേഷന്‍ വിഹിതം പുനസ്ഥാപിക്കാന്‍ കേന്ദ്രത്തോട് ആവശ്യപ്പെടുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
