റേഷൻ വിതരണം ചെയ്യും

കൊയിലാണ്ടി> കൊയിലാണ്ടി താലൂക്കിലെ റേഷൻകടകളിൽ സാധനങ്ങൾ ഫെബ്രുവരിയിൽ താഴെ പറയും പ്രകാരം വിതരണം ചെയ്യും. ബ്രാക്കറ്റിൽ വിൽപ്പന കിലോവിന്.
എ.പി.എൽ അരി 0.9കിലോ (8.90), എ.പി.എൽ (എസ്.എസ്) അരി 0.8കിലോ (2.00), ബി.പി.എൽ അരി 23 കിലോ (1.00), ബി.പി.എൽ ഗോതമ്പ് 0.8 കിലോ (2.00), എ.പി.എൽ ഗോതമ്പ് 0.2 കിലോ (6.70), എ.എ.വൈ അരി 35കിലോ (1.00), ആട്ട 0.2കിലോ (15.00).
