KOYILANDY DIARY.COM

The Perfect News Portal

റെയിൽവെ അടിപ്പാത നിർമ്മാണം അവസാന ഘട്ടത്തിൽ

കൊയിലാണ്ടി: ഈസ്റ്റ് റോഡിലെ റെയിൽവെ അടിപ്പാതയുടെ നിർമ്മാണം അവസാനഘട്ടത്തിൽ. മേൽക്കൂരയുടെ ഷീറ്റ്കൊ ഇടാനുള്ള പ്രവർത്തനമാണ് തിരക്കിട്ട് നടക്കുന്നത്. കൊയിലാണ്ടിയിൽ റെയിൽവെ മേൽപ്പാലം വന്നതോടെയാണ് സ്റ്റേറ്റ് ഹൈവേയിലെ ബപ്പൻകാട് റെയിൽവെ അടച്ച് പൂട്ടിയത്.
മൂന്ന് മീറ്റർ വീതിയിലും 3 മീറ്റർ നീളവുമാണ് അടിപ്പാതയ്ക്കുള്ളത്. കാറടക്കമുള്ള ചെറിയ വാഹനങ്ങൾക്ക് കടന്ന് പോകാൻ പറ്റുന്ന രീതിയിലാണ് നിർമാണം. അടിപ്പാത നിർമ്മാണം തുടങ്ങിയതോടെ പരമ്പരാഗതമായി ഉണ്ടായിരുന്ന ഓവ് ചാൽ അടയുകയും തുടർന്ന് ഇക്കഴിഞ്ഞ മഴയിൽ സമീപപ്രദേശം മുഴുവൻ വെള്ളത്തിലായി. 2019 ജനുവരിയോടെെെ നടപ്പാത ജനങ്ങൾക്ക് തുറന്നുകൊടുക്കാൻ കഴിയുമെന്നാണ് കരുതുന്നത്.
Share news

Leave a Reply

Your email address will not be published. Required fields are marked *