റെയില്‍വേ സ്റ്റേഷനുകളും, പരിസര പ്രദേശങ്ങളും സുരക്ഷാ സേനയുടെ നിരീക്ഷണത്തില്‍

കോഴിക്കോട്: ജില്ലയില്‍ റെയില്‍വേ സ്റ്റേഷനുകളും പരിസര പ്രദേശങ്ങളും റെയില്‍വേ സുരക്ഷാ സേനയുടെയും റെയില്‍വേ പോലീസിന്റെയും നിരീക്ഷണത്തില്‍. സംസ്ഥാന വ്യാപകമായ ജാഗ്രതാ നിര്‍ദേശത്തിന്റെ ഭാഗമായാണ് നടപടി.
പൗരത്വ നിയമ ഭേദഗതിക്കെതിരേ വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ നടക്കുന്ന അക്രമാസക്തമായ പ്രതിഷേധങ്ങളുടെയും ചൊവ്വാഴ്ച ഒരുവിഭാഗം സംഘടനകള്‍ ആഹ്വാനംചെയ്ത ഹര്‍ത്താലിന്റെയും പശ്ചാത്തലത്തിലാണിത്. തീവണ്ടികളില്‍ ബോംബ് സ്ക്വാഡ്, ഡോഗ് സ്ക്വാഡ് എന്നിവയുടെയും പരിശോധനയുണ്ട്.

ഞായര്‍, തിങ്കള്‍, ചൊവ്വ ദിവസങ്ങളില്‍ ആര്.പി.എഫ് സേനാംഗങ്ങള്‍ക്ക് അവധി നിഷേധിച്ചു. സേനാംഗങ്ങള്‍ ഓഫീസ് പരിധിവിട്ടുപോകരുതെന്നും നിര്‍ദേശിച്ചിട്ടുണ്ട്. സി.സി.ടി.വി.ക്യാമറകളുടെ പരിശോധനയുമുണ്ട്.

മുമ്ബ് തീവണ്ടികള്‍ക്കുനേരെ കല്ലേറുണ്ടായ സ്ഥലങ്ങളിലും പരിശോധനയുണ്ട്. നേരത്തേ ഇത്തരം കേസുകളില്‍ ഉള്‍പ്പെട്ടവരെയും നിരീക്ഷിക്കുന്നുണ്ട്. പാലക്കാട് മുതല്‍ മംഗളൂരുവരെയും ഷൊര്‍ണൂര്‍ തുടങ്ങി വള്ളത്തോള്‍നഗര്‍ മുതല്‍ തിരുവനന്തപുരം നാഗര്‍കോവില്‍ വരെയുമുള്ള സ്ഥലങ്ങളില്‍ ആര്.പി.എഫിന്റെ ഇന്റലിജന്റ്സ് വിഭാഗത്തെയും അധികമായി വിന്യസിച്ചിട്ടുണ്ട്.

