റെയില്‍വേയില്‍ ജോലി വാഗ്ദാനംചെയ്ത് 22.25 ലക്ഷം രൂപ തട്ടിയെടുത്ത മുന്‍ കോണ്‍ഗ്രസ് എംഎല്‍എ അറസ്റ്റില്‍
തൃശൂര്‍: റെയില്‍വേയില്‍ ജോലി വാഗ്ദാനംചെയ്ത് 22.25 ലക്ഷം രൂപ തട്ടിയെടുത്ത കേസില്‍ കോണ്‍ഗ്രസ് നേതാവും മുന്‍ എംഎല്‍എയുമായ എം പി വിന്‍സന്റിനെ അറസ്റ്റ് ചെയ്തു.
നെല്ലിക്കുന്ന് സ്വദേശി മണ്ടകന്‍ ജോര്‍ജിന്റെ മകന്‍ ഷാജുവിന്റെ കൈയില്‍ നിന്നാണ് പണം തട്ടിയത്. ഷാജുവിന്റെ മകനും കാലിക്കറ്റ് യൂണിവേഴ്‌സിറ്റി ചാമ്പ്യനുമായ സനീഷ് ഷാജന് റെയില്‍വേയില്‍ ജോലി ഏര്‍പ്പാടാക്കി നല്‍കാം എന്ന് വാഗ്ദാനം ചെയ്തായിരുന്നു തട്ടിപ്പ്.

കോണ്‍ഗ്രസ് നേതാവും മുന്‍ എംപിയും ഇപ്പോള്‍ ഗുരുവായൂര്‍ ദേവസ്വംബോര്‍ഡ് ചെയര്‍മാനുമായ എന്‍ പീതാംബരക്കുറുപ്പ് കേസില്‍ മൂന്നാം പ്രതിയാണ്. എം പി വിന്‍സന്റും പീതാംബരക്കുറുപ്പും കേസിലെ ഒന്നാം പ്രതി ഷിബു ടി ബാലനും നാലാം പ്രതി ജെയ്മല്‍ കുമാറും ചേര്‍ന്നാണ് പണം തട്ടിയത്.

കോടതി ഉത്തരവ് പ്രകാരം ഹാജരായ എം പി വിന്‍സന്റിനെ അറസ്റ്റ് ചെയ്യുകയാണുണ്ടായത്. അമ്പതിനായിരം രൂപ വീതം രണ്ട് ആള്‍ജാമ്യത്തില്‍ വിന്‍സന്റിന് ജാമ്യം അനുവദിച്ചു. ആവശ്യപ്പെടുന്ന സമയത്ത് സ്‌റ്റേഷനില്‍ ഹാജരാവണമെന്ന് വ്യവസ്ഥയോടെയാണ് ജാമ്യം. ഷിബു ടി ബാലനെയും പീതാംബര കുറുപ്പിനേയും അറസറ്റ് ചെയ്തിട്ടില്ല. ഇതു സംബന്ധിച്ച് ലോകായുക്തയില്‍ കേസ് നടക്കുന്നുണ്ട്.

കഴിഞ്ഞ യു.ഡി.എഫ് ഭരണകാലത്തായിരുന്നു തട്ടിപ്പ് നടന്നത്. തട്ടിപ്പിനിരയായ ഷാജു അന്ന് പ്രതിപക്ഷ നേതാവായിരുന്ന വി.എസ് അച്യുതാനന്ദന് പരാതി നല്‍കിയിരുന്നു. വി.എസ് ഈ പരാതി ഡി.ജി.പിക്ക് കൈമാറി അന്വേഷണം ആവശ്യപ്പെട്ടിരുന്നു.



