റെയില്‍പ്പാലത്തിലെ അറ്റകുറ്റപ്പണികളുടെ ഭാഗമായി ശനി, ഞായര്‍ ദിവസങ്ങളില്‍ തീവണ്ടിസമയങ്ങളില്‍ മാറ്റം

കൊച്ചി: തൃശ്ശൂര്‍ ജില്ലയിലെ പുതുക്കാട് – ഒല്ലൂര്‍ സെക്ഷനിലെ റെയില്‍പ്പാലത്തിലെ അറ്റകുറ്റപ്പണികളുടെ ഭാഗമായി ശനി, ഞായര്‍ ദിവസങ്ങളില്‍ തീവണ്ടിസമയങ്ങളില്‍ മാറ്റം വരുത്തിയതായി സതേണ്‍ റെയില്‍വേ അറിയിച്ചു. തിരുവനന്തപുരം – കോഴിക്കോട് ജനശതാബ്ദി എക്‌സ്പ്രസ് എറണാകുളത്തിനും കോഴിക്കോടിനും ഇടയില്‍ ഓടില്ല. എറണാകുളം – കണ്ണൂര്‍ ഇന്റര്‍സിറ്റി എക്‌സ്പ്രസ് തൃശൂരില്‍ നിന്നാവും പുറപ്പെടുകയും തിരിച്ച് യാത്ര അവസാനിപ്പിക്കുകയും ചെയ്യുക. പാലരുവി എക്‌സ്പ്രസ്, വേണാട് എക്‌സ്പ്രസ് തുടങ്ങിയ പ്രധാന തീവണ്ടികള്‍ക്കും രണ്ടു ദിവസവും നിയന്ത്രണമുണ്ട്.
റദ്ദാക്കിയ തീവണ്ടികള്‍

- എറണാകുളം – ഗുരുവായൂര്‍ പാസഞ്ചര്‍ (56370), ഗുരുവായൂര്‍ – എറണാകുളം പാസഞ്ചര്‍ (56371), എറണാകുളം – നിലമ്ബൂര്‍ പാസഞ്ചര്‍ (56362), നിലമ്ബൂര്‍ – എറണാകുളം പാസഞ്ചര്‍ (56363), എറണാകുളം – കായംകുളം പാസഞ്ചര്‍ (56381), കായംകുളം – എറണാകുളം പാസഞ്ചര്‍ (56382), ആലപ്പുഴ – കായംകുളം (56377), കായംകുളം – എറണാകുളം (56380) എന്നീ തീവണ്ടികള്‍ ശനി, ഞായര്‍ ദിവസങ്ങളില്‍ സര്‍വീസ് നടത്തില്ല.
ഭാഗികമായി റദ്ദാക്കിയവ
Advertisements

- എറണാകുളം – കണ്ണൂര്‍ ഇന്റര്‍സിറ്റി എക്‌സ്പ്രസ് (16305) തൃശ്ശൂരില്‍ നിന്ന് 8.10-ന് കണ്ണൂരിലേക്ക് പുറപ്പെടും. തീവണ്ടി എറണാകുളം – തൃശ്ശൂര്‍ സെക്ഷനില്‍ ഓടില്ല.
- തിരുവനന്തപുരം – കോഴിക്കോട് ജനശതാബ്ദി എക്‌സ്പ്രസ് (12076) എറണാകുളം ജങ്ഷനില്‍ സര്‍വീസ് അവസാനിപ്പിക്കും.
- കോഴിക്കോട് – തിരുവനന്തപുരം ജനശതാബ്ദി എക്‌സ്പ്രസ് (12075) എറണാകുളം ജങ്ഷനില്‍ നിന്ന് വൈകീട്ട് 5.30-ന് സര്‍വീസ് ആരംഭിക്കും.
- പുനലൂര്‍ – പാലക്കാട് പാലരുവി എക്‌സ്പ്രസ് (16791) ആലുവയില്‍ സര്‍വീസ് അവസാനിപ്പിക്കും.
- ദിവസവും വൈകീട്ട് നാലിന് പാലക്കാടിന് പുറപ്പെടേണ്ട പാലക്കാട് – പുനലൂര്‍ പാലരുവി എക്‌സ്പ്രസ് (16792) വൈകീട്ട് 6.27-ന് ആലുവയില്‍ നിന്ന് സര്‍വീസ് ആരംഭിക്കും.
- തിരുവനന്തപുരം – ഷൊര്‍ണൂര്‍ വേണാട് എക്‌സ്പ്രസ് (16302) അങ്കമാലിയില്‍ സര്‍വീസ് അവസാനിപ്പിക്കും.
- ഷൊര്‍ണൂര്‍ ജങ്ഷനില്‍ നിന്ന് ഉച്ചയ്ക്ക് 2.25-ന് പുറപ്പെടേണ്ട ഷൊര്‍ണൂര്‍-തിരുവനന്തപുരം വേണാട് എക്‌സ്പ്രസ് (16301) അങ്കമാലിയില്‍ നിന്ന് 3.55-ന് സര്‍വീസ് ആരംഭിക്കും.
- രാവിലെ 9.30-ന് എറണാകുളം ജങ്ഷനില്‍നിന്ന് പുറപ്പെടേണ്ട എറണാകുളം – കെ.എസ്.ആര്‍. ഇന്റര്‍സിറ്റി എക്‌സ്പ്രസ് (12678) രണ്ടര മണിക്കൂര്‍ വൈകി 11.40-ന് പുറപ്പെടും.
- ഗുരുവായൂരില്‍ നിന്ന് പുറപ്പെടേണ്ട ഗുരുവായൂര്‍ – എടമണ്‍ പാസഞ്ചര്‍ (56365) 50 മിനിറ്റ് വൈകി രാവിലെ 6.45-ന് പുറപ്പെടും.
- എറണാകുളം – ഹസ്‌റത്ത് നിസാമുദ്ദീന്‍ മംഗള ലക്ഷദ്വീപ് എക്‌സ്പ്രസ് (12617), നാഗര്‍കോവില്‍ -മംഗളൂരു പരശുറാം എക്‌സ്പ്രസ് (16650), തിരുവനന്തപുരം -ഹൈദരാബാദ് ശബരി എക്‌സ്പ്രസ് (17229), കൊച്ചുവേളി – ചണ്ഡീഗഢ് സപ്രക് ക്രാന്തി എക്‌സ്പ്രസ് (12217), തിരുനെല്‍വേലി – ബിലാസ്പുര്‍ വീക്ക്‌ലി എക്‌സ്പ്രസ് (22620), കൊച്ചുവേളി – ലോക്മാന്യ തിലക് ഗരീബ് രാത് എക്‌സ്പ്രസ് (12202) എന്നീ തീവണ്ടികള്‍ക്ക് എറണാകുളം – പുതുക്കാട് സെക്ഷനില്‍ 30 മിനിറ്റ് മുതല്‍ 80 മിനിറ്റ് വരെ നിയന്ത്രണം ഏര്‍പ്പെടുത്തും.
- തിരുവനന്തപുരം – ഗോരഖ്പുര്‍ രപ്തിസാഗര്‍ എക്‌സ്പ്രസ് (12512), തിരുവനന്തപുരം – ഇന്‍ഡോര്‍ അഹല്യ നഗരി വീക്ക്‌ലി എക്‌സ്പ്രസ് (22646) എന്നിവ കായംകുളം – എറണാകുളം സെക്ഷനിലെ എല്ലാ സ്റ്റേഷനിലും നിര്‍ത്തും. കായംകുളം – എറണാകുളം പാസഞ്ചര്‍ (56380) റദ്ദാക്കിയതിനാലാണിത്.
