റെന്‍സ്ഫെഡ് താലൂക്ക് കണ്വന്ഷന്

കൊയിലാണ്ടി : സംസ്ഥാനത്തെ മുഴുവന്‍ നഗരസഭകളിലും കോര്‍പ്പറേഷനുകളിലും കെട്ടിട നിര്‍മ്മാണ ഓണ്‍ലൈന്‍ സോഫ്റ്റ് വെയര്‍ നടപ്പാക്കാനുള്ള നടപടികള്‍ പിന്‍വലിക്കുക, പകരം സ്വതന്ത്ര സോഫ്റ്റ് വെയര്‍ നടപ്പാക്കാന്‍ റെന്‍സ്ഫെഡ് കൊയിലാണ്ടി താലൂക്ക് കണ്വെന്ഷന് ആവശ്യപ്പെട്ടു.റെന്‍സ്ഫെഡ് ജില്ലാപ്രസിഡണ്ട് സി.വിജയകുമാര്‍ കണ്വെന്ഷന് ഉദ്ഘാടനം ചെയ്തു. താലൂക്ക് പ്രസിഡണ്ട് വി. സി. നാരായണന് നമ്പ്യാര്‍ അദ്ധ്യക്ഷത വഹിച്ചു.
കെ.മനോജ്, കെ. മധുസൂദനന്, സി.സുധര്‍മ്മന്‍, വി.രാമചന്ദ്രന്, ജയകുമാര്‍, കെ.കെ.സുധീഷ് കുമാര്‍, പ്രമോദ് കുമാര്‍, മുസ്തഫ, വിനീത എന്നിവര്‍ സംസാരിച്ചു.
