റിയാസ് മൗലവിയെ ആര്‍എസ്എസുകാര്‍ കൊന്നത് വര്‍ഗീയ കലാപം സൃഷ്ടിക്കാന്‍
കാസര്‍ഗോഡ്: കാസര്‍ഗോഡ് മദ്രസ അധ്യാപകന് റിയാസ് മൗലവിയെ കഴുത്തറുത്തു കൊന്ന സംഭവത്തില്‍ കുറ്റപത്രം ഈയാഴ്ച സമര്‍പ്പിക്കും. റിയാസ് മൗലവിയെ പള്ളിക്ക് സമീപത്തെ മുറിയില്‍ കയറി വെട്ടിക്കൊലപ്പെടുത്തിയത് വര്‍ഗീയ കലാപം സൃഷ്ടിക്കുക എന്ന ലക്ഷ്യത്തോടെയാണെന്ന് കുറ്റപത്രത്തില്‍ പറയുന്നു.
ആര്‍എസ്എസ് പ്രവര്‍ത്തകരും കേളുഗുഡെ അയ്യപ്പനഗര്‍ ഭജന മന്ദിരത്തിന് സമീപത്തെ അജേഷ് എന്ന അപ്പു, നിതിന്‍, ഗംഗെ നഗറിലെ അഖിലേഷ് എന്ന അഖില്‍ എന്നിവരാണ് പ്രതികള്‍.




