റമസാന്‍ മുന്നൊരുക്ക പഞ്ചദിന പ്രഭാഷണത്തിന് താജുല്‍ ഉലമ നഗറില്‍ തുടക്കമായി

ഫറോക്ക്: എസ്.വൈ.എസ്. ചെറുവണ്ണൂര്‍ – നല്ലളം സര്‍ക്കിളിനു കീഴില്‍ സംഘടിപ്പിച്ച റമസാന്‍ മുന്നൊരുക്ക പഞ്ചദിന പ്രഭാഷണത്തിന് താജുല്‍ ഉലമ നഗറില്‍ തുടക്കമായി. ചെറുവണ്ണൂര്‍ ദേശീയപാതയോരത്ത് ഇന്നലെ വൈകീട്ട് ആരംഭം കുറിച്ച പഞ്ചദിന പ്രഭാഷണം കേരള മുസ്ലിം ജമാഅത്ത് ഫറോക്ക് സോണ്‍ പ്രസിഡന്റ് സയ്യിദ് കെ.വി. തങ്ങള്‍ ഉദ്ഘാടനം ചെയ്തു. അബ്ദുള്‍ മജീദ് മദനി അദ്ധ്യക്ഷത വഹിച്ചു .
തുടര്‍ന്ന് മഹാത്മാക്കളുടെ പാത എന്ന വിഷയത്തില്‍ അലി ബാഖവി ആറ്റുപ്പുറം മുഖ്യ പ്രഭാഷണം നടത്തി. സയ്യിദ് അബ്ദുല്‍ അസീസ് അഹ്സനി , ചെറുവണ്ണൂര്‍ ടൗണ്‍ ജുമാ മസ്ജിദ് ഖത്വീബ് ഷബീര്‍ സഖാഫി ചാവക്കാട്, സെയ്തുട്ടി മുസ്ലിയാര്‍, സി പി.മാമുക്കോയ സംസാരിച്ചു. സലീം മാസ്റ്റര്‍ ചെറുവണ്ണൂര്‍ സ്വാഗതവും റിയാസ് കുണ്ടായിത്തോട് നന്ദിയും പറഞ്ഞു.

ബുധനാഴ്ച ഇമ്പമുള്ള കുടുബം എന്ന വിഷയത്തില്‍ ദേവര്‍ശ്ശോല അബ്ദുസലാം മുസ്ലിയാര്‍ വ്യാഴാഴ്ച പരിപാലിക്കപ്പെടെണ്ട സന്താനങ്ങള്‍ എന്ന വിഷയത്തില്‍ ബഷീര്‍ കാമില്‍ സഖാഫി നല്ലളം തുടങ്ങിയവര്‍ പ്രഭാഷണം നടത്തും.

7 ന് വെള്ളിയാഴ്ച വൈകീട്ട് നടക്കുന്ന സമാപന സംഗമത്തില്‍ സാന്ത്വനത്തിന്റെ പ്രാധാന്യം എന്ന വിഷയത്തില്‍ കൂറ്റമ്ബാറ അബ്ദുറഹിമാന്‍ ദാരിമി മുഖ്യ പ്രഭാഷണം. സമാപന പ്രാര്‍ത്ഥനക്ക് സയ്യിദ് മുഹമ്മദ് തുറാബ് അസ്സഖാഫി പ്രാര്‍ത്ഥന നടത്തും.

