രേഖകളില്ലാതെ ട്രെയിനില്‍ കടത്താന്‍ ശ്രമിച്ച 70 ലക്ഷംരൂപ പിടികൂടി

പാലക്കാട്: രേഖകളില്ലാതെ ട്രെയിനില്‍ കടത്താന്‍ ശ്രമിച്ച 70 ലക്ഷംരൂപ പിടികൂടി. തമിഴ്‌നാട് പരമക്കുടി രാമനാഥപുരം സരോജിനി സ്ട്രീറ്റില്‍ ബാലസുബ്രഹ്മണ്യനെ(46) അറസ്റ്റ് ചെയ്തു. കുഴല്‍പണം മധുരയില്‍ നിന്നും കോഴിക്കോട്ടേക്ക് കടത്താനാണ് ശ്രമിച്ചിരുന്നതെന്ന് പോലീസ് പറഞ്ഞു.
രണ്ടായിരത്തിന്റെയും അഞ്ഞൂറിന്റെയും നോട്ടുകെട്ടുകള്‍ പ്രത്യേക തുണിസഞ്ചിയിലാക്കി ശരീരത്തില്‍ അരഭാഗത്തായി ചുറ്റിയാണ് ഒളിപ്പിച്ചിരുന്നത്. ബസില്‍ പാലക്കാട്ടെത്തിയ ബാലസുബ്രഹ്മണ്യന്‍ കോയമ്ബത്തൂര്‍-കണ്ണൂര്‍ പാസഞ്ചറില്‍ കയറുന്നതിനായി പാലക്കാട് ജംഗ്ഷന്‍ റെയില്‍വെ സ്റ്റേഷനില്‍ എത്തിയപ്പോഴാണ് ആര്‍.പി.എഫിന്റെ പിടിയിലായത്.

ആര്‍.പി.എഫ് എസ്.ഐ: ടി.കെ. അനീഷ്, എ.എസ്.ഐ: നന്ദകുമാര്‍, ഹെഡ് കോണ്‍സ്റ്റബിള്‍ സജി അഗസ്റ്റിന്‍, കോണ്‍സ്റ്റബിള്‍മാരായ വി. സവിന്‍, പി.ബി. പ്രദീപ്, ടൗണ്‍ നോര്‍ത്ത് എസ്.ഐ: അന്‍ഷാദ് എന്നിവരാണ് പരിശോധന നടത്തിയത്.

