രാസവസ്തു കലര്‍ത്തിയ 9000 കിലോ മീന്‍ പിടികൂടി

കൊല്ലം: കൊല്ലം ആര്യങ്കാവ് ചെക്ക്പോസ്റ്റില്‍ രാസവസ്തു കലര്‍ത്തിയ 9000 കിലോ മീന്‍ പിടികൂടി. ഓപ്പറേഷന്‍ സാഗര്‍ റാണിയുടെ ഭാഗമായി ഫുഡ് സേഫ്റ്റി വിഭാഗം നടത്തിയ പരിശോധനയിലാണ് ഇവ പിടിച്ചത്. ഇന്ന് പുലര്‍ച്ചെയാണ് ആര്യങ്കാവ് ചെക്ക്പോസ്റ്റില്‍ പരിശോധന നടത്തിയത്.
തമിഴ്നാട് തൂത്തുകുടി, രാമേശ്വരം മണ്ഡപം എന്നിവടങ്ങളില്‍ നിന്ന് രണ്ടു ലോറികളിലായി കൊച്ചിയിലേക്കും ഏറ്റുമാനൂരേക്കും കടത്തിയ 7000 കിലോ ചെമ്മീനും,2000 കിലോ മറ്റ് മത്സ്യവും പരിശോധിച്ചതില്‍ ഫോര്‍മാലിന്റെ സാന്നിദ്ധ്യം കണ്ടെത്തുകയായിരുന്നു.

ബേബി മറൈന്‍സിന്റേതാണ് ചെമ്മീന്‍. മറ്റുള്ളവ പലര്‍ക്കായി എത്തിച്ചതാണെന്ന് ഭക്ഷ്യസുരക്ഷാ വിഭാഗം അറിയിച്ചു. വിദഗ്ദ്ധ പരിശോധനയ്ക്കായി മത്സ്യം മൈസൂരിലേക്ക് തിരിച്ചയക്കും.

