രാഷ്ട്രീയ സംഘര്‍ഷങ്ങളുടെ പശ്ചാത്തലത്തില്‍ സിപിഐഎം ബിജെപി സമാധാന ചര്‍ച്ച ആരംഭിച്ചു

കണ്ണൂര്‍: സംസ്ഥാനത്തെ രാഷ്ട്രീയ സംഘര്‍ഷങ്ങളുടെ പശ്ചാത്തലത്തില്‍ കണ്ണൂരില്‍ വിളിച്ചുചേര്‍ത്ത സിപിഐഎം ബിജെപി സമാധാന ചര്‍ച്ച ആരംഭിച്ചു. സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍, ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍ എന്നിവരാണ് ചര്‍ച്ച നയിക്കുന്നത്. സിപിഐഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി ജയരാജന്‍ പയ്യന്നൂര്‍ ഏരിയ സെക്രട്ടറി മധുസൂദനന്‍ തലശ്ശേരി ഏരിയ സെക്രട്ടറി പവിത്രന്‍ എന്നിവരാണ് സിപി ഐഎമ്മിനെ നയിക്കുന്നത്.
ബിജെപിയെ പ്രതിനിധീകരിച്ച് സംസ്ഥാന പ്രസിഡന്റിന് പുറമെ ബിജെപി ജില്ലാപ്രസിഡന്റ് സത്യപ്രകാശ്, മുന്‍ പ്രസിഡന്റ് രജ്ഞിത്ത് എന്നിവര്‍ ചര്‍ച്ചയില്‍ പങ്കെടു്ക്കുന്നുണ്ട്. ഒപ്പം ആര്‍എസ്‌എസ് നേതാക്കളും ചര്‍ച്ചയില്‍ പങ്കെടുക്കുന്നുണ്ട്.

സംസ്ഥാനത്തെ രാഷ്ട്രീയ സംഘര്‍ഷങ്ങളുടെ പശ്ചാത്തലത്തിലാണ് സിപിഐഎം ബിജെപി ഉഭയകക്ഷി ചര്‍ച്ച നടക്കുന്നത് മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ തിരുവനന്തപുരത്ത് നടന്ന സിപിഐഎംബിജെപി നേതൃ ചര്‍ച്ചയുടെ തീരുമാനപ്രകാരമാണ് ഇന്ന് കണ്ണൂര്‍ ജില്ലയില്‍ ചര്‍ച്ച വിളിച്ചിട്ടുള്ളത്.

നേരത്തെ തിരുവനന്തപുരം, കോട്ടയം ജില്ലകളില്‍ സിപിഐഎംബിജെപി നേതാക്കള്‍ ഉഭയകക്ഷി ചര്‍ച്ച നടത്തിയിരുന്നു. ജില്ലയില്‍ സമാധാനം പുനഃസ്ഥാപിക്കാന്‍ മുന്‍കൈയെടുക്കാനും ജാഗ്രത പുലര്‍ത്താനും ചര്‍ച്ചയില്‍ ഇരുപാര്‍ട്ടികളും ധാരണയായിരുന്നു

തലസ്ഥാനത്ത് ബിജെപിസിപിഐഎം പ്രവര്‍ത്തകര്‍ക്കും, ഓഫീസുകള്‍ക്കും നേരെ കഴിഞ്ഞ ആഴ്ച കനത്ത ആക്രമണം നടന്നിരുന്നു. രാഷ്ട്രീയ സംഘര്‍ഷങ്ങളുടെ ഫലമായി തിരുവനന്തപുരത്ത് രാജേഷ് എന്ന ആര്‍എസ്‌എസ് പ്രവര്‍ത്തകന്‍ വെട്ടേറ്റുമരിക്കുകയും ചെയ്തിരുന്നു. ഇതേത്തുടര്‍ന്നാണ് ഗവര്‍ണറുടെ നിര്‍ദേശപ്രകാരം മുഖ്യമന്ത്രി ഇരുപാര്‍ട്ടി നേതാക്കളുടെയും സമാധാന ചര്‍ച്ച വിളിച്ചത്.
സംസ്ഥാനത്ത് സമാധാനം നിലനിര്‍ത്തുക എന്ന ലക്ഷ്യത്തോടെ, നാളെ തിരുവനന്തപുരത്ത് സര്‍വകക്ഷിയോഗവും സര്‍ക്കാര്‍ വിളിച്ചിട്ടുണ്ട്. രാഷ്ട്രീപാര്‍ട്ടികളുടെ അഭ്യര്‍ത്ഥന പരിഗണിച്ചാണ് സര്‍വകക്ഷിയോഗം വിളിച്ചത്.
