രാമനാട്ടുകര ഭവന്‍സ് ലോ അക്കാദമിയിലെ വിദ്യാര്‍ത്ഥി സമരം ഒത്തുതീര്‍പ്പായി

കോഴിക്കോട് : കോഴിക്കോട് രാമനാട്ടുകര ഭവന്‍സ് ലോ അക്കാദമിയിലെ വിദ്യാര്‍ത്ഥി സമരം ഒത്തുതീര്‍പ്പായി. കാലിക്കറ്റ് യൂണിവേഴ്സിറ്റി വൈസ് ചാന്‍സലറുടെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തിലാണ് തീരുമാനം. ഫീസ് ഘടന ഏകീകരിക്കാമെന്ന ഉറപ്പിന്മേലാണ് അനിശ്ചിതകാല സമരം അവസാനിപ്പിച്ചത്.
ഭവന്‍സ് പള്‍സാര്‍ ലോ അക്കാദമിയിലെ വിദ്യാര്‍ത്ഥികള്‍ കഴിഞ്ഞ 35 ദിവസമായി ഫീസ് വര്‍ധനയില്‍ പ്രതിഷേധിച്ച് സമരം നടത്തിവരികയായിരുന്നു. മെറിറ്റ് ക്വാട്ടയില്‍ പ്രവേശനം നേടിയ വിദ്യാര്‍ത്ഥികളില്‍ നിന്ന് അധിക ഫീസ് ഈടാക്കുന്നു എന്ന് ആരോപിച്ചായിരുന്നു സമരം. കോഴിക്കോട് ഗസ്റ്റ് ഹൗസില്‍ ചേര്‍ന്ന യോഗത്തിലാണ് സമരം ഉത്തുതീര്‍പ്പായത്.

കോളേജിനെതിരെ വിദ്യാര്‍ത്ഥികള്‍ ഉന്നയിച്ച മറ്റു പരാതികളില്‍ സര്‍വകലാശാല അധികൃതരും ജില്ലകളക്ടറും നേരിട്ട് അന്വേഷണം നടത്താമെന്നും യോഗത്തില്‍ ധാരണയായി.

