രാത്രി വെെകിയും ആര്‍ഷ വാട്സ് ആപ്പില്‍, ദുരൂഹത മാറാതെ തൊടുപുഴ കൂട്ടക്കൊലപാതകം

കോട്ടയം: ഇടുക്കി വണ്ണപ്പുറം മുണ്ടന്‍കുഴിയില്‍ ഒരു കുടുംബത്തിലെ നാലുപേരെ കൊന്നു തള്ളിയ സംഭവത്തില്‍ പൊലീസ് അന്വേഷണം ഉര്‍ജിതമാക്കി. ആഭിചാരക്രിയകള്‍ ഫലിക്കാത്തതിനെ തുടര്‍ന്ന് ആരോ ക്വട്ടേഷന്‍ നല്‍കിയ പ്രകാരം ഗൃഹനാഥന്‍ ഉള്‍പ്പടെ നാലുപേരെ വകവരുത്തിയതാകാമെന്നാണ് പൊലീസിന്റെ നിഗമനം. അതേസമയം, രാത്രി 10.53 വരെ കൊല്ലപ്പെട്ട ആര്‍ഷ വാട്സ് ആപ്പില്‍ ഉണ്ടായിരുന്നെന്ന് വ്യക്തമായിട്ടുണ്ട്. രാത്രി കൂട്ടുകാരില്‍ ചിലരെ വിളിക്കുകയും ചെയ്‌തിരുന്നു.
ഇന്നലെ രാവിലെ ഒന്‍പതുമണിയോടെയാണ് കമ്ബകക്കാനം കാനാട്ട് കൃഷ്ണന്‍ (54), ഭാര്യ സുശീല (50), മകള്‍ ആര്‍ഷ (21), മകന്‍ അര്‍ജുന്‍ (18) എന്നിവര്‍ കൊലചെയ്യപ്പെട്ട വിവരം പുറംലോകം അറിയുന്നത്. വീടിന്റെ പിറകിലെ ആട്ടിന്‍കൂടിനോട് ചേര്‍ന്ന് കഷ്ടിച്ച് നാലടി താഴ്ചയില്‍ നാലു മൃതദേഹങ്ങളും കൂട്ടിയിട്ട് മണ്ണിട്ട് മൂടിയ നിലയില്‍ കണ്ടെത്തുകയായിരുന്നു. സുശീലയുടെയും ആര്‍ഷയുടെയും സ്വര്‍ണാഭരണങ്ങള്‍ നഷ്ടപ്പെട്ടിട്ടുണ്ട്. ഏകദേശം 50 പവന്റെ സ്വര്‍ണാഭരണങ്ങള്‍ ഇവര്‍ക്കുണ്ടായിരുന്നതായി അറിയുന്നു.

ചുറ്റികകൊണ്ട് തലയ്ക്കടിച്ചും കുത്തിയും വെട്ടിയുമാണ് നാലുപേരെയും കൊലപ്പെടുത്തിയത്. ആരോഗ്യ ദൃഢഗാത്രനാണ് കൃഷ്ണന്‍. അര്‍ജുനനും നല്ല ആരോഗ്യമുണ്ട്. ഒന്നോ രണ്ടോ പേര്‍ക്ക് ഇവരെ കീഴ്പ്പെടുത്താന്‍ കഴിയില്ലെന്ന് പൊലീസ് കരുതുന്നത്. മൂന്നോ അതിലധികമോ ആളുകള്‍ ചേര്‍ന്നാവാം കൃത്യം നിര്‍വഹിച്ചിരിക്കുന്നതെന്നാണ് നിഗമനം. വന്‍ തുക ചെലവാക്കി ആഭിചാര ക്രിയ നടത്തിയിട്ടും പ്രതീക്ഷിച്ച ഫലം കിട്ടാതെ വന്നതോടെ ക്വട്ടേഷന്‍ നല്കിയതാവാമെന്നാണ് പൊലീസ് കരുതുന്നത്. ഈ രീതിയിലാണ് അന്വേഷണം മുന്നോട്ടു പോവുന്നത്. എന്നാല്‍ പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് ലഭിച്ചതിനുശേഷമേ കൂടുതല്‍ എന്തെങ്കിലും പറയാന്‍ സാധിക്കുകയുള്ളുവെന്ന് തൊടുപുഴ ഡിവൈ.എസ്.പി കെ.പി.ജോസ് പറഞ്ഞു.

കൃഷ്ണന്റെ വീട്ടില്‍ ആഭിചാര ക്രിയകള്‍ നടന്നുവന്നിരുന്നതായി നാട്ടുകാരും പറയുന്നു. ദൂരെ സ്ഥലങ്ങളില്‍ നിന്നു പോലും ആളുകള്‍ എത്തിയിരുന്നു. മിക്കവരും എത്തിയിരുന്നത് രാത്രിയിലായിരുന്നു. നാട്ടുകാരുമായി അകല്‍ച്ച കാത്തുസൂക്ഷിച്ചിരുന്ന കൃഷ്ണന്‍ ഭാര്യ സുശീലയെപോലും അയല്‍ക്കാരുമായി സംസാരിക്കാന്‍ സമ്മതിച്ചിരുന്നില്ല. റബര്‍തോട്ടത്തിനു നടുവിലുള്ള വീട് പ്ലാസ്റ്റിക്ക് ചാക്ക് ഉപയോഗിച്ച് ഏതാണ്ട് പൂര്‍ണ്ണമായും മറച്ചിരുന്നു.

ഇവരെ കൊല്ലാന്‍ ഉപയോഗിച്ചതെന്ന് കരുതുന്ന ചെറിയ ചുറ്റികയും കത്തിയും മൃതദേഹം കുഴിച്ചുമൂടിയ സ്ഥലത്തിനു സമീപത്തുനിന്ന് പൊലീസ് കണ്ടെടുത്തിട്ടുണ്ട്. ചുറ്റികയിലും കത്തിയിലും രക്തക്കറ പുരണ്ടിട്ടുണ്ട്. കൊലക്ക് ഉപയോഗിച്ച ചുറ്റികയുടെ പിടി കാപ്പിക്കമ്ബുകൊണ്ടുണ്ടാക്കിയതാണ്. ഇടുക്കി ജില്ല കേന്ദ്രീകരിച്ചാണ് അന്വേഷണം ആരംഭിച്ചിട്ടുള്ളത്. ആഭിചാര ക്രിയകള്‍ നടത്തിയാണ് കൃഷ്ണന്‍ കുടുംബം പുലര്‍ത്തിയിരുന്നതെന്ന് കണ്ടെത്തിയിട്ടുണ്ട്. നല്ല സാമ്ബത്തികം ഇത്തരത്തില്‍ സമ്ബാദിച്ചിട്ടുണ്ടെന്നാണ് അറിയുന്നത്. സാമ്ബത്തിക പ്രശ്നങ്ങള്‍ ഇവര്‍ക്കില്ലെന്നാണ് നാട്ടുകാരും പറയുന്നത്. ധാരാളം സ്വര്‍ണാഭരണങ്ങള്‍ ധരിച്ചാണ് സുശീലയും മകളും നടന്നിരുന്നത്. ഇന്നലെ പൊലീസ് വീട്ടിലെ അലമാര പരിശോധിച്ചിരുന്നു. അവിടെനിന്നും ഒന്നും കണ്ടെത്താന്‍ കഴിഞ്ഞിരുന്നില്ല. ഇവരുടെ ദേഹത്തും സ്വര്‍ണാഭരണങ്ങള്‍ ഇല്ലായിരുന്നു.
തൊടുപുഴയിലെ സ്വകാര്യകോളേജിലെ ബി.എഡ് വിദ്യാര്‍ത്ഥിനിയാണ് ആര്‍ഷ. അര്‍ജുനനാവട്ടെ, കഞ്ഞിക്കുഴി എസ്.എല്‍.വി.എച്ച്.എസിലെ പ്ലസ് ടു വിദ്യാര്‍ത്ഥിയും. 22 വഷങ്ങള്‍ക്കു മുമ്ബാണ് കൃഷ്ണനും കുടുംബവും മേലുകാവ് മേരിഗിരിയില്‍ നിന്നും മുണ്ടന്‍മുടിയില്‍ കുടിയേറിയത്. സഹോദരങ്ങളുമായി പിണങ്ങിയാണ് കൃഷ്ണന്‍ പിന്നീട് കമ്ബകക്കാനത്തെത്തിയത്.
