രാജ്യത്ത് തക്കാളി വില കുതിക്കുന്നു

കോഴിക്കോട്: രാജ്യത്ത് തക്കാളി വില കുതിക്കുന്നു. കിലോ ഗ്രാമിന് 50 രൂപ മുതല്‍ 70 രൂപവരെയാണ് രാജ്യത്തെ വിവിധ വിപണികളിലെ വില. കോഴിക്കോട് 50 രൂപ മുതല്‍ 60 രൂപവരെയാണ് ചില്ലറ വില. മെട്രോ നഗരങ്ങള്‍ ഉള്‍പ്പടെയുള്ളവയില്‍ വില കുതിച്ചു. 60 രൂപ മുതല്‍ 70 രൂപവരെയാണ് വിവിധയിടങ്ങളിലെ ചില്ലറ വില.
കോല്‍ക്കത്തയില്‍ 50 രൂപയും ചെന്നൈയില്‍ 40 മുതല്‍ 45 രൂപവരെയുമാണ് വില. മുംബൈയിലാകട്ടെ 40 രൂപയും. ഡല്‍ഹിയിലെ ഓണ്‍ലൈന്‍ വിപണികളില്‍ 45 രൂപ മുതല്‍ 48 രൂപവരെയാണ് ഈടാക്കുന്നത്. മദര്‍ ഡയറിയുടെ സഫല്‍ ഔട്ട്ലെറ്റുകളില്‍ 60 രൂപയുമാണ് വില. കൃഷിനാശം മൂലം ലഭ്യത കുറഞ്ഞതാണ് തക്കാളി വിലയില്‍ കുതിപ്പുണ്ടാകാനിടയാക്കിയത്.

