രാജ്യത്തിന്‍റെഭാവി യുവ സമൂഹത്തിന്‍റെ കൈകളിലാണ്: മന്ത്രി ടിപി രാമകൃഷ്ണന്‍

കോഴിക്കോട്: സ്വാതന്ത്ര്യം കിട്ടിയ സമയത്തും രാജ്യത്തെ ജനങ്ങളുടെ ഐക്യത്തിനും മതസൗഹാര്‍ദ്ദത്തിനും വേണ്ടി കൊല്‍ക്കത്തയിലേയും ബംഗാളിലേയും ഗ്രാമങ്ങളിലൂടെ സാന്ത്വന മന്ത്രങ്ങളുമായി ജനങ്ങള്‍ക്കിടയിലൂടെ സഞ്ചരിക്കുകയായിരുന്നു മഹാത്മാ ഗാന്ധിയെന്ന് മന്ത്രി ടിപി രാമകൃഷ്ണന്‍. ഫാറൂഖ് കോളെജില്‍ വച്ചുനടക്കുന്ന ദേശീയോദ്ഗ്രഥന ക്യാമ്പ് ഉദ്ഘാടനംചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
മതത്തിന്‍റെയും വര്‍ണ്ണത്തിന്‍റെയും പേരില്‍ രാജ്യത്തിന്‍റെ അഖണ്ഡത ചോദ്യം ചെയ്യപ്പെടുന്ന സാഹചര്യത്തില്‍ രാജ്യം ഉറ്റുനോക്കുന്നത് ഗാന്ധിജിയെ പോലൊരു നേതാവിന് വേണ്ടിയെന്നും, രാജ്യത്തിന്‍റെഭാവി യുവ സമൂഹത്തിന്‍റെ കൈകളിലാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

ഈയൊരു സാഹചര്യത്തില്‍ വളര്‍ന്നുവരുന്ന വിദ്യാര്‍ത്ഥി സമൂഹത്തില്‍ നേതൃഗുണവും രാജ്യസ്നേഹവും വളര്‍ത്തിയെടുക്കുന്നതില്‍ എന്‍.സി.സി പോലുള്ള സന്നദ്ധ സംഘടനകളുടെ പ്രവര്‍ത്തനം സ്തുത്യര്‍ഹമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ലഫ്റ്റണന്‍റ് കേണല്‍ എന്‍.എ പ്രദീപ് മുഖ്യഭാഷണം നടത്തി. ഫാറൂഖ് കോളേജ് പ്രിന്‍സിപ്പാള്‍ ഇ.പി ഇമ്ബിച്ചിക്കോയ, മാനേജിങ്ങ് കമ്മറ്റി പ്രസിഡണ്ട് പി.കെ അഹമ്മദ്, ക്യാമ്പ് കമാണ്ടന്‍റ് കേണല്‍ എന്‍.കുമാര്‍,ക്യാമ്ബ് അഡ്ജുഡന്‍റ് ലഫ്റ്റണന്‍റ് അബ്ദുല്‍ അസീസ് എന്നിവര്‍ സംസാരിച്ചു.

