രാജസ്ഥാനില്‍ പോലീസ് അതിക്രമം: സി.പി.എം കലക്ട്രേറ്റ് വളഞ്ഞു

ജയ്പൂര്‍: രാജസ്ഥാനില്‍ കോളേജ് യൂണിയന് തെരഞ്ഞെടുപ്പ് നടക്കവെ എസ്എഫ്ഐ പ്രവര്‍ത്തകയായ വനിതാ നേതാവിനെ പുരുഷ പോലീസ് ആക്രമിക്കുകയും വസ്ത്രം പിടിച്ച് വലിക്കുകയും മര്‍ദ്ദിക്കുകയും ചെയ്തതിനെതിരെ സിപിഐ എമ്മിന്റെ നേതൃത്വത്തില്‍ ശക്തമായ പ്രതിഷേധം.
സിപിഐ എമ്മിന്റെ നേതൃത്വത്തില്‍ പാര്‍ട്ടി പ്രവര്‍ത്തകര്‍ സിക്കാര്‍ കളക്ടറേറ്റ് വളഞ്ഞു. പൊലീസ് അക്രമത്തിന് നേതൃത്വം നല്കിയ എസ്പി, ഡിവൈഎസ്പി എന്നിവരെ സസ്പെന്റ് ചെയ്യുക, അക്രമത്തില്‍ ഉള്‍പ്പെട്ട മറ്റുള്ളവര്‍ക്കെതിരെ നിയമനടപടി സ്വീകരിക്കുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ചായിരുന്നു പ്രതിഷേധം.

സംസ്ഥാന സെക്രട്ടറി അംറാ റാം, ജില്ലാ സെക്രട്ടറി കിഷന് പരീക്ക്, ബാദ്ര എംഎല്‍എ ബല്വന് പൂനിയ, കേന്ദ്ര കമ്മിറ്റി അംഗം വാസുദേവ് എന്നിവരുടേ നേതൃത്വത്തില്‍ ആയിരങ്ങളാണ് സമരത്തില്‍ പങ്കെടുത്തത്. കളക്ടേറ്റ് വളഞ്ഞ പ്രവര്‍ത്തകരും നേതാക്കളും രാത്രി മുഴുവനും സ്ഥലത്ത് പ്രതിഷേധിച്ചു.

