രണ്ട് വിദ്യാര്‍ഥികളെ കയ്യും കാലും കൂട്ടി ബെഞ്ചില്‍ കെട്ടിയിട്ടു
അനന്ത്പുര്‍: കയ്യും കാലും ചേര്‍ത്ത് കെട്ടിയ നിലയില്‍ രണ്ട് വിദ്യാര്‍ഥികളെ ശിക്ഷിച്ച അധ്യാപികയുടെ നടപടി വിവാദത്തില്‍. സ്കൂള്‍ അധികൃതര്‍ക്കെതിരെ നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് മനുഷ്യാവകാശ പ്രവര്‍ത്തകരും രംഗത്തെത്തി. ആന്ധ്രയിലെ അനന്ത്പുര്‍ ജില്ലയിലാണ് സംഭവം. പ്രണയ ലേഖനം എഴുതിയതിനാണ് ഒരു വിദ്യാര്‍ത്ഥിയെ ബെഞ്ചില്‍ കെട്ടിയിട്ടത്.
മൂന്നാം ക്ലാസിലും അഞ്ചാം ക്ലാസിലും പഠിക്കുന്ന വിദ്യാര്‍ത്ഥികളാണ് അധ്യാപകരുടെ ക്രൂരമായ ശിക്ഷാനടപടിക്ക് വിധേയരായത്. ഇതില്‍ മൂന്നാം ക്ലാസുകാരനെ പ്രണയ ലേഖനം എഴുതിയതിനും അഞ്ചാം ക്ലാസുകാരനെ സഹപാഠിയുടെ വസ്തു എടുത്തതിനും ആണ് ശിക്ഷിച്ചത്.

സ്കൂളിലെ പ്രധാനാധ്യാപികയാണ് വിദ്യാര്‍ത്ഥികളെ ശിക്ഷിച്ചത്. തന്റെ സ്കൂളില്‍ ഇത്തരം നടപടികള്‍ അനുവദിക്കില്ലെന്നാണ് ഇവര്‍ കുട്ടികളുടെ രക്ഷിതാക്കളോട് വ്യക്തമാക്കിയത്. പ്രധാന അധ്യാപിക ഉള്‍പ്പെടെ സംഭവത്തില്‍ ഉള്പ്പെട്ടവര്ക്കെതിരെനടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് മനുഷ്യാവകാശ പ്രവര്ത്തകന് അച്യൂത റാവു രംഗത്തെത്തി.

