രണ്ട് കോടി രൂപയുടെ നോട്ടുകൾ മാറ്റി നൽകിയ റിസര്‍വ് ബാങ്ക് ഉദ്യോഗസ്ഥര്‍ അറസ്റ്റില്‍

ബെംഗളൂരു: പിന്‍വലിച്ച 1.99 കോടി രൂപയുടെ നോട്ടുകള്‍ അനധികൃതമായി മാറ്റി നല്‍കിയ രണ്ട് റിസര്‍വ് ബാങ്ക് ഉദ്യോഗസ്ഥര്‍ അറസ്റ്റില്‍. റിസര്‍വ് ബാങ്കിന്റെ ബെംഗളൂരു ഓഫീസിലെ ഉദ്യോഗസ്ഥരെയാണ് സിബിഐ അറസ്റ്റ് ചെയ്തത്.
പുതിയ നോട്ടുകള്‍ വിതരണം ചെയ്യുന്നതിന് ചുമതലയുണ്ടായിരുന്ന ഉദ്യോഗസ്ഥര്‍ പഴയ നോട്ടുകള്‍ക്കു പകരം 1.99 കോടി രൂപയുടെ പുതിയ നോട്ടുകള്‍ അനധികൃതമായി മാറ്റി നല്‍കുകയായിരുന്നു. റിസര്‍വ് ബാങ്ക് നിശ്ചയിച്ചിരുന്ന പരിധി മറികടന്ന് വലിയ തുക ഇപ്രകാരം മാറ്റി നല്‍കിയതായി കണ്ടെത്തിയതിനെ തുടര്‍ന്നാണ് അറസ്റ്റ്.

സീനിയര്‍ സ്പെഷ്യല്‍ അസിസ്റ്റന്റ് സദാനന്ദ നായിക്, സ്പെഷല്‍ അസിസ്റ്റന്റ് എ.കെ കെവിന്‍ എന്നിവരാണ് അറസ്റ്റിലായത്. അഴിമതി നിരോധന നിയമപ്രകാരം വഞ്ചനാ കുറ്റവും ഗൂഡാലോചനാക്കുറ്റവുമാണ് ഇവര്‍ക്കെതിരെ ചുമത്തിയിരിക്കുന്നത്. ബെംഗളൂരുവിലെ പ്രത്യേക കോടതി പ്രതികളെ നാലു ദിവസത്തേയ്ക്ക് സിബിഐ കസ്റ്റഡിയില്‍ വിട്ടു.

റിസര്‍വ്വ് ബാങ്കിലെ മറ്റുചില ഉദ്യോഗസ്ഥരും കേസില്‍ ഉള്‍പ്പെട്ടിട്ടുള്ളതായി സിബിഐ വക്താവ് വ്യക്തമാക്കി. അനധികൃതമായി പണം മാറ്റി നല്‍കിയ സംഭവത്തില്‍ മുമ്ബും ബെംഗളൂരുവില്‍ റിസര്‍വ് ബാങ്ക് ഉദ്യോഗസ്ഥന്‍ അറസ്റ്റിലായിരുന്നു.

