രണ്ടര വയസുകാരി ട്രെയിന്‍ തട്ടി മരിച്ചു

തിരൂര്‍> വീട്ടുമുറ്റത്ത് കളിക്കുന്നതിനിടെ റെയില്‍ പാളത്തിലേക്ക് കയറിയ രണ്ടര വയസുകാരി ട്രെയിന്‍ തട്ടി മരിച്ചു. തിരൂര്‍ മുത്തൂര്‍ വിഷുപ്പാടത്തിന് സമീപത്ത് തൈവളപ്പില്‍ മരക്കാറിന്റെ മകള്‍ ഷന്‍സ (രണ്ടര)യാണ് അപകടത്തില്‍ പെട്ടത്.
ബുധനാഴ്ച രാവിലെ പത്തരയോടെയായിരുന്നു സംഭവം. വീടിന് തൊട്ടടുത്താണ് റെയില്‍വേ ലൈന്‍ കടന്നുപോകുന്നത്. കുട്ടി വീട്ടുമുറ്റത്ത് കളിക്കുന്നതിനിടെ അബദ്ധത്തില്‍ പാളത്തിലേക്ക് കയറുകയായിരുന്നു.

ഇതിനിടെയാണ് സ്റ്റേഷന്‍ മെയിന്റനന്‍സ് ട്രെയിന്‍ കടന്നു പോയത്.മൃതദേഹം കോട്ടക്കലിലെ സ്വകാര്യ ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. ഖൈറുന്നീസയാണ് മാതാവ്. രണ്ട് സഹോദരങ്ങളുണ്ട്.
Advertisements

