രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു

കൊയിലാണ്ടി: ഇന്ത്യൻ റെഡ്ക്രോസ് സൊസൈറ്റി കൊയിലാണ്ടി താലൂക്ക് ബ്രാഞ്ചും, തിരുവങ്ങൂർ ഹയർ സെക്കന്ററി സ്കൂൾ നാഷണൽ സർവീസ് സ്കീംമും സംയുക്തമായി കോട്ടപ്പറമ്പ് ഗവ: ആശു പത്രിയുടെ സഹകരണത്തോടെ തിരുവങ്ങൂർ ഹയർ സെക്കണ്ടറി സ്കൂളിൽ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു. ക്യാമ്പ് ചേമഞ്ചേരി ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് സതി കിഴക്കയിൽ ഉദ്ഘാടനം ചെയ്തു. റെഡ് ക്രോസ് കൊയിലാണ്ടി താലൂക് ചെയർമാൻ കെ. കെ. രാജൻ അദ്ധ്യക്ഷത വഹിച്ചു.

അമ്പതോളം പേർ രക്തദാനം ചെയ്ത ക്യാമ്പിൽ ഹെഡ്മിസ്ട്രസ് കെ കെ വിജിത ആദ്യ രക്തദാതാവായി. പ്രിൻസിപ്പൽ ടി.കെ. ഷെറീന, എൻ എസ്.എസ് പ്രോഗ്രാം ഓഫിസർ ആർ.സി. ബിജിത്ത്, പി ടി എ പ്രസിഡണ്ട് ടി മുസ്തഫ, ഡോ. അഫസൽ സി കെ, സി ബാലൻ, ബദ്രിനാഥ്, എ അമിത എന്നിവർ സംസാരിച്ചു.


