യോഗ പരിശീലന ശിബിരം ഉദ്ഘാടനം ചെയ്തു

കൊയിലാണ്ടി: ചേമഞ്ചേരി സെൻലൈഫ് ആശ്രമത്തിൽ ആരംഭിച്ച യോഗ പരിശീലന ശിബിരത്തിന്റെ ഉദ്ഘാടനം അർജ്ജ്ന്റീനയിൽ നിന്നും വന്ന പ്രശസ്ത യോഗ അദ്ധ്യാപിക കരോലിന നിർവ്വഹിച്ചു. യോഗ തായ്ചി, റൈക്കി അധ്യാപിക കൂടിയായ കരോലി അറിയപ്പെടുന്ന ഒരു നർത്തകി കൂടിയാണ്.
ഓഷോ ധ്യാന പരിശീലനത്തിനായി സെൻലൈഫ് ആശ്രമത്തിലെത്തിയ കരോലിന ഒമ്പത് വർഷം മുമ്പ് കേരളം സന്ദർശിച്ചിരുന്നു. പ്രീത വിനോദ് അദ്ധ്യക്ഷത വഹിച്ചു. കെ.വി ദീപ, രിത മനോജ്, ടി ആശാലത, വി. കൃഷ്ണകുമാർ എന്നിവർ സംസാരിച്ചു.

